നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
നോക്കിയത് കരിക്കുകൾക്കിടയിൽ അനക്കം കണ്ട്, പമ്പയിൽ കരിക്ക് കടയ്ക്ക് സമീപം കൂറ്റൻ രാജവെമ്പാലയെ ചാക്കിലാക്കി
കരിക്ക് വിൽക്കുന്ന കടയ്ക്ക് സമീപത്ത് നിന്നുമാണ് വനപാലകർ പാമ്പിനെ പിടികൂടിയത്.
പത്തനംതിട്ട: പമ്പയിൽ നിന്നു രാജവെമ്പാലയെ പിടികൂടി. പമ്പ നീലിമല അടിവാരത്ത് കരിക്ക് വിൽക്കുന്ന കടയ്ക്ക് സമീപത്ത് നിന്നുമാണ് വനപാലകർ പാമ്പിനെ പിടികൂടിയത്. കരിക്ക് വിൽക്കുന്ന തൊഴിലാളികളാണ് പാമ്പിനെ ആദ്യം കണ്ടത്.
തിങ്കഴാഴ്ച രാത്രി 10 മണിയോടെയാണ് ആറടിയിലേറെ നീളമുള്ള പാമ്പിനെ കണ്ടത്. തുടർന്ന് ആളുകൾ തടിച്ചുകൂടി. അപ്പോഴേക്കും പാമ്പ് കടയിലെ ഷീറ്റുകൾക്കിയിൽ ഒളിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.