Monday, April 28, 2025 3:55 PM
logo

logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

1. Home
2. Breaking
3. നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട ഡ്രൈവർ കസ്റ്റഡിയിൽ
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട ഡ്രൈവർ കസ്റ്റഡിയിൽ

Breaking

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട ഡ്രൈവർ കസ്റ്റഡിയിൽ

January 18, 2025/breaking

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട ഡ്രൈവർ കസ്റ്റഡിയിൽ

തിരുവവന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറി‌ഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ കണ്ണിന്റെ പുരികത്തിൽ ചെറിയ പരിക്ക് ഉണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തത്.

അപകടത്തില്‍ ഒരുമരണം അടക്കം 44 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവർ പറയുന്നത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തെത്തുടർന്ന് ഉടൻ നാട്ടുകാരും പൊലീസും ഫയർഫോഴ്സും, കെഎസ്ഇബിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി. ബസിന്റെ ചില്ലുകൾ തകർത്ത് മുഴുവൻ പേരെയും പുറത്തെത്തിക്കുന്നതിലും ഒട്ടും വൈകാതെ തങ്ങളുടെ സ്വകാര്യ വാഹനങ്ങളിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയതും രക്ഷയായി.

ബസിനടിയിൽ മറ്റാരും അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയതിനുശേഷമാണ് രക്ഷാദൗത്യം അവസാനിപ്പിച്ചത്. ഒറ്റശേഖരമംഗലം പഴഞ്ഞിപ്പാറയിൽനിന്ന് വിനോദയാത്രയ്ക്ക് പോയ കുടുംബങ്ങളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മരിച്ചു. ഒട്ടേറെ പേർക്ക് പരിക്കുണ്ട്. കാവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്. ഇരിഞ്ചയം പടിക്കെട്ട് മാമൂടിന് സമീപത്തെ കെ‍ാടുംവളവിൽ ഇന്നലെ രാത്രി 10.20 ഓടെ അപകടമുണ്ടായത്. 49 പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

Recent news
logo
പഞ്ചായത്തിനെക്കുറിച്ച് അറിയാൻ

Chelakkara (ചേലക്കര) Gram Panchayat is a Rural Local Body in Pazhayannur Panchayat Samiti part of Thrissur Zila Parishad. There are total 6 Villages under Chelakkara Gram Panchayat jurisdiction. Gram Panchayat Pazhayannur is further divided into 22 Wards. Gram Panchayat Pazhayannur has total 19 elected members by people. Gram Panchayat Pazhayannur has total 17 schools.

Copyright © 2024 onebyonenews.com All Rights Reserved.