Monday, December 23, 2024 4:40 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Breaking
  3. നിതി ആയോഗിൻ്റെ കേരള സന്ദർശനം ഞായറാഴ്ച തുടങ്ങും
നിതി ആയോഗിൻ്റെ കേരള സന്ദർശനം ഞായറാഴ്ച തുടങ്ങും

Breaking

നിതി ആയോഗിൻ്റെ കേരള സന്ദർശനം ഞായറാഴ്ച തുടങ്ങും

December 8, 2024/breaking

നിതി ആയോഗിൻ്റെ കേരള സന്ദർശനം ഞായറാഴ്ച തുടങ്ങും


അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള പതിനാറാം ധനകാര്യ കമ്മീഷൻ ഞായറാഴ്ച കേരളത്തിലെത്തും. പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിൻ്റെ ഭാഗമായാണ് കമ്മീഷൻ കേരളം സന്ദർശിക്കുന്നത്.

അംഗങ്ങൾ ഞായറാഴ്ച കൊച്ചിയിലെത്തും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ കമ്മിഷൻ അംഗങ്ങളെ സ്വീകരിക്കും. കുമരകം പഞ്ചായത്ത് സന്ദർശനത്തിനായി പുറപ്പെടും. തിങ്കളാഴ്ച രാവിലെ തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകൾ സന്ദർശിച്ച കമ്മിഷൻ ചെയർമാനും അംഗങ്ങളും തിങ്കളാഴ്ച വൈകിട്ട് കോവളത്തെത്തും. ചൊവ്വാഴ്ച രാവിലെ 9.30ന് കോവളത്തെ ലീല ഹോട്ടലിലെ യോഗ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കമ്മീഷൻ അംഗങ്ങളെ സ്വീകരിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ സ്വാഗതം പറയും. തുടർന്ന് കമ്മിഷൻ മന്ത്രിസഭാംഗങ്ങളുമായി ചർച്ച നടത്തും.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അസോസിയേഷനുകളുടെ ഭാരവാഹികൾ, മുനിസിപ്പൽ ചെയർമാൻ്റെ ചേംബർ ചെയർമാൻ, മേയേഴ്‌സ് കൗൺസിൽ എന്നിവരുമായും യോഗം ചേരും. ഉച്ചയ്ക്ക് 12.45ന് വ്യാപാരി സമൂഹ പ്രതിനിധികളുമായി ചർച്ച നടത്തും.

സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ നിതി ആയോഗിന് മുന്നിൽ അവതരിപ്പിക്കാനും സംസ്ഥാനത്തിൻ്റെ സാമ്പത്തിക അവകാശങ്ങൾ ഉറപ്പാക്കാനും സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടിനും സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക വിഹിതം നൽകുന്നതിനും വലിയ പ്രാധാന്യമുണ്ടെന്ന് ധനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 2026 ഏപ്രിൽ 1 മുതൽ ധനകാര്യ കമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ കേരളത്തിന് ഗ്രാൻ്റ് ലഭിക്കും.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project