നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ആലുവ അമ്പാട്ടുകാവിൽ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം. അപകടം രണ്ട് ഓട്ടോറിക്ഷകള്‍ തമ്മില്‍ ബന്ധിച്ച വടത്തില്‍ കുരുങ്ങി വീണെന്ന് തെളിവുകള്‍. കേടായ ഓട്ടോ മറ്റൊരു ഓട്ടോറിക്ഷ ഉപയോഗിച്ച് വടത്തിന് കെട്ടിവലിക്കുകയായിരുന്നു.അപകടകരമായ രീതിയില്‍ യുടേണ്‍ എടുക്കവേയായിരുന്നു അപകടം സംഭവിച്ചത്. ആലുവ സ്വദേശി ഇ.എ ഫഹദ് (20) ആണ് മരിച്ചത്. രാവിലെ 7.45നായിരുന്നു അപകടം ഉണ്ടായത്. നാളെ ISROയില്‍ തൊഴില്‍ പരിശീലനത്തിന് കയറാനിരിക്കെയാണ് അപകടം.