നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലിന്റെയും വിവാഹനിശ്ചയം നടന്നു.
നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുനയുടെ അറിയിപ്പ്.‘ഞങ്ങളുടെ മകന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം അറിയിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42 ന് നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിന്‍റെ ആഹ്ലാദത്തിലാണ് ഞങ്ങള്‍. ഇരുവര്‍ക്കും ആശംസകള്‍, ഒരു ജീവിതകാലത്തെ സ്നേഹവും സന്തോഷവും അവര്‍ക്ക് ആശംസിക്കുന്നു. ദൈവം രക്ഷിക്കട്ടെ. 8.8.8, അനന്തമായ സ്നേഹത്തിന്‍റെ തുടക്കം’ വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം നാഗാര്‍ജുന കുറിച്ചു.നടി സമാന്തയുമായുള്ള വിവാഹമോചനം നടന്ന് രണ്ടര വർഷങ്ങൾക്ക് ശേഷമാണ് നാഗ ചൈതന്യ പുനർ വിവാഹിതനാകുന്നത്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അഭിനയിച്ച നടിയാണ് ശോഭിത. പീച്ച് നിറത്തിലെ സാരി ചുറ്റി, തലയിൽ പൂ ചൂടിയാണ് ശോഭിത വിവാഹ നിശ്ചയത്തിൽ തിളങ്ങിയത്. മിനിമൽ ആഭരണങ്ങളും ധരിച്ചിരുന്നു. ഐവറി കുർത്തയാണ് നാഗ ചൈതന്യയുടെ വേഷം. ഏറെക്കാലമായി ഇവർ പ്രണയത്തിലാണ് എന്ന് വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നതിനിടെയാണ് വിവാഹനിശ്ചയം നടന്നത്.