നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
തൃശൂര്‍ പൂരം അലങ്കോലമായത് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായത് അന്വേഷിക്കാനുള്ള ക്രൈം ബ്രാഞ്ച് സംഘത്തിന് രൂപംനല്‍കി. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡിഐജി തോംസണ്‍ ജോസ്, കൊല്ലം റൂറല്‍ എസ്പി സാബു മാത്യു, കൊച്ചി എസിപി പി.രാജ്കുമാര്‍, വിജിലന്‍സ് ഡിവൈഎസ്പി ബിജു വി.നായര്‍, ഇന്‍സ്പെക്ടര്‍മാരായ ചിത്തരഞ്ജന്‍, ആര്‍ ജയകുമാര്‍ എന്നിവരാണുള്ളത്.
തൃശൂര്‍പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു. വീണ്ടും അന്വേഷണം നടത്താനും ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ നല്‍കി. നേരത്തെ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബും അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. അജിത് കുമാറിന്റെ വീഴ്ചകള്‍ ഡിജിപി അന്വേഷിക്കും. ഇന്റലിജന്‍സ് മേധാവിയും ഇതില്‍ അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം.