നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ രണ്ട് ഹനുമാൻ കുരങ്ങുകൾ വീണ്ടും കൂട്ടിലായി
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ രണ്ട് ഹനുമാൻ കുരങ്ങുകൾ വീണ്ടും കൂട്ടിലായി. ഒന്നിനെ മരത്തിൽ കയറി പിടികൂടുകയും മറ്റൊന്ന് തനിയെ കൂട്ടിൽ കയറുകയുമായിരുന്നു. ഒരെണ്ണത്തിനെക്കൂടി പിടികൂടാനുണ്ട്. കൂട്ടിലായ ഹനുമാൻ കുരങ്ങുകളുടെ ചിത്രം ട്വന്റിഫോറിന് ലഭിച്ചു.
ഇന്ന് രാവിലെ മരത്തിൽ നിന്ന് താഴെ ഇറങ്ങിയെങ്കിലും ജീവനക്കാരെ കണ്ടതോടെ തിരിച്ചു കയറി. പഴവും തീറ്റയും കൂട്ടിൽ ഇട്ട് താഴെ ഇറക്കാനാണ് നീക്കം. കൂട്ടിൽ ആൺ കുരങ്ങ് ഉള്ളതിനാൽ പെൺകുരങ്ങുകൾ മൃഗശാല പരിസരം വിട്ട് പോകില്ലെന്നായിരുന്നു അധികൃതരുടെ നിഗമനം. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ചായ്ഞ്ഞ മുളങ്കൂട്ടിൽ പിടിച്ചു കയറിയാണ് മൂന്ന് കുരുങ്ങുകളും പുറത്ത് ചാടിയത്.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ മുളങ്കൂട്ടം മുറിച്ചു മാറ്റി. അതിനാൽ വന്ന വഴി തിരിച്ചു പോകാനും കുരങ്ങുകൾക്ക് ആകുന്നില്ലായിരുന്നു. ആളുകളെ കണ്ടാൽ കുരുങ്ങുകൾ താഴെ വരാത്തതിനാൽ മൃഗശാലയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ചാടിപ്പോയ മുഴുവൻ കുരങ്ങുകളെ പിടികൂടിയതിന് ശേഷമേ സന്ദർശനാനുമതി നൽകൂ. ഇനി ഒരെണ്ണം കൂടി കൂട്ടിലെത്താനുണ്ട്.