നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
തിരുവനന്തപുരം മലയൻകീഴിൽ വീട്ടിൽ വെടിയുണ്ട പതിച്ചു
തിരുവനന്തപുരം: മലയൻകീഴ് വീടിനുള്ളിൽ വെടിയുണ്ട പതിച്ചു. മലയിൻകീഴ് വിളവൂർക്കലാണ് സംഭവം. വീടിന്റെ ഷീറ്റ് തുളച്ചാണ് വെടിയുണ്ട അകത്ത് പതിച്ചത്. സംഭവ സമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. സമീപത്തെ ഫയറിങ് പരിശീലന കേന്ദ്രത്തിൽനിന്ന് ലക്ഷ്യം തെറ്റി വെടിയുണ്ട എത്തിയതാകാമെന്നാണ് നിഗമനം. സമാന രീതിയിൽ സമീപത്തെ വീടുകളിൽ മുൻപും വെടിയുണ്ട പതിച്ചിട്ടുണ്ട്. സംഭവത്തിൽ മലയൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു. പുറത്ത് പോയി മടങ്ങി വന്ന കുടുംബം തിരിച്ചെത്തിയപ്പോഴാണ് ഹാളിലെ സോഫയിൽ വെടിയുണ്ട കണ്ടത്. ഇന്ന് ഫയറിങ് പരിശീലനം നടന്നിരുന്നു.