നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം: അന്തിമ തീരുമാനമായി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തില്‍ അന്തിമ തീരുമാനമായി. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ 15 എണ്ണത്തിന്റെ വര്‍ധനവാണുണ്ടായത്. ബ്ലോക്ക് പഞ്ചായത്തില്‍ 187 വാര്‍ഡുകള്‍ കൂടി. ഗ്രാമപഞ്ചായത്തുകളില്‍ 1375 വാര്‍ഡുകളും വര്‍ധിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളാണ് കൂടിയത്. ബാക്കി എല്ലാ ജില്ലാ പഞ്ചായത്തുകളിലും ഓരോ വാര്‍ഡുകള്‍ വീതവും കൂടി. മലപ്പുറം ജില്ലയിലാണ് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വാര്‍ഡുകള്‍ വര്‍ധിച്ചത്. മലപ്പുറം ജില്ലയില്‍ 27 ബ്ലോക്ക് വാര്‍ഡുകളാണ് കൂടിയത്.
ഗ്രാമ പഞ്ചായത്തുകളില്‍ വാര്‍ഡുകളുടെ എണ്ണം കൂടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 223 വാര്‍ഡുകള്‍ കൂടിയിട്ടുണ്ട്. വാര്‍ഡുകളുടെ എണ്ണം കുറഞ്ഞ പഞ്ചായത്തുകളും ഉണ്ട്. ഇടുക്കി ജില്ലയിലെ മൂന്നാര്‍, പീരുമേട്, ദേവികുളം പഞ്ചായത്തുകളില്‍ ഒരോ വാര്‍ഡുകള്‍ വീതം കുറഞ്ഞു.