നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഡല്‍ഹിക്ക് പിന്നാലെ ഗുജറാത്തിലും വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊകെയ്ന്‍; വില 5000 കോടി രൂപ
ഗുജറാത്തില്‍ വന്‍ ലഹരി വേട്ട. അന്‍കലേശ്വരില്‍ 5000 കോടി വില വരുന്ന 518 കിലോ കൊകെയ്ന്‍ പിടികൂടി. ദില്ലി പോലീസും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തു പിടികൂടിയത്. അവ്കാര്‍ ഡ്രഗ്‌സ് എന്ന കമ്പനിയിലാണ് റെയ്ഡ് നടത്തിയത്.
നേരത്തെ ഈ മാസം ആദ്യം ദില്ലിയില്‍ 562 കിലോകൊക്കെയിന്‍ ദില്ലി പോലീസ് പിടികൂടിയിരുന്നു. 9 ദിവസത്തിന് ശേഷം 208 കിലോ കൊക്കയില്‍ കൂടി കണ്ടെത്തി. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തില്‍ രമേഷ് നഗറില്‍ പിടികൂടിയ കൊകെയ്ന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അവ്കാര്‍ ഡ്രഗ്‌സ് വഴിയാണ് എത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് അവ്കാര്‍ ഡ്രഗ്‌സില്‍ റെയ്ഡ് നടത്തി 518 കിലോ കൊകെയ്ന്‍ പിടികൂടുകയായിരുന്നു.
ഡല്‍ഹിയിലെ വന്‍ ലഹരിവേട്ടയ്ക്ക് പിന്നാലെ പൊലീസ് മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതോടെ രണ്ടാഴ്ചയ്ക്കിടെ 13000 കോടി രൂപയുടെ ലഹരി മരുന്നാണ് രാജ്യത്ത് ഡല്‍ഹി പൊലീസ് പിടികൂടിയത്.