നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ട്രെയിനില്‍ നിന്ന് യുവാവ് വീണുമരിച്ച സംഭവം; കൊലപാതകം തന്നെയെന്ന് പോലീസ്, ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ ഗോപി (25) ആണ് മരിച്ചത്. സംഭവത്തില്‍ ട്രെയിനിലെ കരാര്‍ ജീവനക്കാരന്‍ അനില്‍കുമാര്‍ അറസ്റ്റിലായി.
ശരവണനെ തള്ളിയിട്ടതാണെന്ന സംശയത്തെ തുടര്‍ന്ന് സ്റ്റേഷനിലുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സ്വദേശിയായ അനില്‍കുമാറിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തുവരികയായിരുന്നു.
മംഗലാപുരം കൊച്ചുവേളി എക്സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴായിരുന്നു പ്ലാറ്റ്ഫോമിനും സ്റ്റെപ്പിനുമിടയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു.