നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഞങ്ങൾ മൂന്നാളും വരുന്നുണ്ട്,
സോഷ്യൽ മീഡിയയിൽ ആശംസകൾ പങ്കുവെച്ച് നടൻമാർ
മലയാളികൾക്ക് ഓണം കളർ ആക്കാൻ തിയേറ്ററുകളിലേക്ക് എത്തുന്നത് മൂന്ന് സൂപ്പർ സിനിമകളാണ്. ടൊവിനോ തോമസിൻ്റെ അജയൻ്റെ രണ്ടാം മോഷണവും ആസിഫ് അലി നായകനാകുന്ന കിഷ്‌കിന്ധ കാണ്ഡവും ആൻ്റണി വർഗീസ് പെപ്പെയുടെ കൊണ്ടാലും നാളെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. മൂന്ന് നായകന്മാരുടെയും സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ടോവിനോയും പെപ്പെയും. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചാണ് ഇരുവരും നാളെ റിലീസ് ചെയ്ത സിനിമകൾക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്
ടോവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന എആർഎം മാജിക് ഫ്രെയിമിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയൻ്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്
ആൻ്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൊണ്ടാൽ'. കടൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ് കടലിൽ വെച്ച് ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ ആണ്. കന്നഡ നടൻ രാജ് ബിഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കിഷ്കിന്ധ കാണ്ഡം.ആസിഫ് അലിയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപർണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴലുകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.