Monday, December 23, 2024 4:50 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Entertainment
  3. ഞങ്ങളെല്ലാം താങ്കളുടെ വലിയ ആരാധകര്‍'; അല്ലു അര്‍ജുനോട് അമിതാഭ് ബച്ചന്‍
ഞങ്ങളെല്ലാം താങ്കളുടെ വലിയ ആരാധകര്‍'; അല്ലു അര്‍ജുനോട് അമിതാഭ് ബച്ചന്‍

Entertainment

ഞങ്ങളെല്ലാം താങ്കളുടെ വലിയ ആരാധകര്‍'; അല്ലു അര്‍ജുനോട് അമിതാഭ് ബച്ചന്‍

December 9, 2024/Entertainment

ഞങ്ങളെല്ലാം താങ്കളുടെ വലിയ ആരാധകര്‍'; അല്ലു അര്‍ജുനോട് അമിതാഭ് ബച്ചന്‍

അല്ലു അര്‍ജുന് പാന്‍ ഇന്ത്യന്‍ റീച്ച് കൊടുത്ത സിനിമയാണ് 2021 ല്‍ പുറത്തെത്തിയ പുഷ്‍പ: ദി റൈസ്. മൂന്ന് വര്‍ഷത്തിന് ശേഷം രാജ്യം ഏറ്റവും കാത്തിരുന്ന സീക്വല്‍ പുഷ്പ 2 ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. ഓരോ ദിവസവും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ കടപുഴക്കിക്കൊണ്ടുള്ള ജൈത്രയാത്രയിലാണ് ചിത്രം. ചിത്രം ഏറ്റവും ആഘോഷിക്കുന്നത് ഉത്തരേന്ത്യന്‍ പ്രേക്ഷകരാണ്. ഇപ്പോഴിതാ അല്ലു അര്‍ജുനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചന്‍. അല്ലു തങ്ങളുടെയെല്ലാം പ്രചോദനമാണെന്ന് അമിതാഭ് ബച്ചന്‍ എക്സില്‍ കുറിച്ചു.

പുഷ്പ 2 റിലീസിന് മുന്നോടിയായി നടന്ന മുംബൈ പ്രസ് മീറ്റില്‍ ബോളിവുഡില്‍ നിന്നുള്ള നടന്മാരില്‍ ഏറ്റവും പ്രചോദിപ്പിച്ചത് ആരെന്ന ചോദ്യം അല്ലുവിന് നേരെ വന്നിരുന്നു. അത് അമിതാഭ് ബച്ചന്‍ ആണെന്നും അത് എന്തുകൊണ്ടെന്നും അല്ലു മറുപടി പറഞ്ഞിരുന്നു. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരുന്നു. ഈ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അമിതാഭ് ബച്ചന്‍റെ പോസ്റ്റ്.

ബോളിവുഡില്‍ ഏറ്റവും പ്രചോദിപ്പിച്ച താരം ആരെന്ന ചോദ്യത്തിന് അല്ലുവിന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു. "അത് അമിതാഭ് ജി ആണ്. ദീര്‍ഘകാലം നീണ്ട ഒരു കരിയര്‍ ആണ് അത്. രാജ്യത്തിന്‍റെ മെഗാ സ്റ്റാര്‍ അദ്ദേഹമാണ്. അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. വളര്‍ച്ചയുടെ കാലത്ത് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ പ്രായത്തിലും അദ്ദേഹം പെര്‍ഫോം ചെയ്യുന്നത് കാണുമ്പോള്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്, ആ പ്രായത്തില്‍ എനിക്കും അത് സാധിക്കണമെന്ന്. അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും അമിതാഭ് ജിയെപ്പോലെ അത്രയും മനോഹരമായി അഭിനയിക്കണമെന്ന്", അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു.

ഈ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ആണ് എക്സില്‍ അമിതാഭ് ബച്ചന്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു- "അല്ലു അര്‍ജുന്‍ ജീ, അങ്ങയുടെ ഉദാരപൂര്‍ണ്ണമായ വാക്കുകള്‍ എന്നെ വിനയാന്വിതനാക്കുന്നു. ഞാന്‍ അര്‍ഹിച്ചതിലും ഏറെയാണ് താങ്കള്‍ നല്‍കിയത്. നിങ്ങളുടെ വര്‍ക്കിന്‍റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം. ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക. താങ്കളുടെ തുടര്‍ വിജയങ്ങള്‍ക്ക് എന്‍റെ പ്രാര്‍ഥനകളും ആശംസകളും", അമിതാഭ് ബച്ചന്‍ കുറിച്ചു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project