നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇന്ത്യയിൽ ആദ്യമായി വാട്സ്ആപ്പ് ചാറ്റ്ബോട്ട് സംവിധാനം ആരംഭിച്ച് മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത്. വാട്സ്ആപ്പ് ചാറ്റ് ബോട്ടിനോട് ഒരു പൗരന് ആവശ്യമുള്ള ഗ്രാമ പഞ്ചായത്തുകൾ നൽകുന്ന എല്ലാ സേവനങ്ങളെ സംബന്ധിച്ചും സംശയനിവാരണത്തിനും സേവനം എങ്ങനെ ലഭിക്കും എന്നത് സംബന്ധിച്ചും ചോദ്യങ്ങൾ ടൈപ്പ് ചെയ്ത് മെസേജ് അയച്ച് ചോദിക്കാവുന്നതാണ്. സെക്കൻ്റുകൾക്ക് ഉള്ളിൽ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്തമായ മറുപടി ലഭിക്കുന്നതാണ്.മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ മറുപടി ലഭിക്കുന്നതാണ്. കേരളത്തിലെ ഏതൊരു പൗരനും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. വാട്ട്സപ്പ് ചാറ്റ്ബോട്ട് സംവിധാനം നടപ്പിലാക്കുന്നതിന് നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു പാലാട്ടിയെ ഇൻഫ്രമേഷൻ കേരള മിഷൻ (IKM) ഡയറക്ടർ Dr. സന്തോഷ് ബാബു ആദരിച്ചു. 9074538988 എന്ന മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൻ്റെ വാട്ട്സപ്പ് ചാറ്റ്ബോട്ട് നമ്പർ സേവ് ചെയ്ത് എന്തെങ്കിലും ഒരു മെസേജ് വാട്സ്ആപ്പിലേക്ക് അയച്ചാൽ അയച്ച ആളുടെ പേര് ഉൾപ്പെടെ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൻ്റെ സോഷ്യൽ മിഡിയ ഫ്ലാറ്റ്ഫോമുകളുടെ ലിങ്കുകൾ ലഭിക്കും.