നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നു, ചൊവ്വാഴ്ച തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും. അരുവിക്കരയിലുള്ള 75 എംഎൽഡി ജലശുദ്ധീകരണശാലയുടെ ഇൻടേക്ക് പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് പമ്പിംഗ് നിർത്തിവയ്ക്കുന്നത്. നവംബർ 19 ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെ തിരുവനന്തപുരം കോർപ്പറേഷനിലെ സെക്രട്ടേറിയറ്റ് , സ്റ്റാച്യു , എം.ജി റോഡ്, പുളിമൂട് , ജനറൽ ആശുപത്രി പരിസര പ്രദേശം, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ശാസ്തമംഗലം, കൊച്ചാർ റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡിന്റെ ഇരുവശം, ആൽത്തറ, വഴുതക്കാട് , ഇടപ്പഴിഞ്ഞി എന്നീ പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റി അറിയിക്കുന്നത്.