Monday, December 23, 2024 4:52 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. ഖത്തറിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ ഓഫീസുകൾ അടപ്പിച്ചു
ഖത്തറിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ ഓഫീസുകൾ അടപ്പിച്ചു

International

ഖത്തറിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ ഓഫീസുകൾ അടപ്പിച്ചു

September 11, 2024/International

ഖത്തറിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ ഓഫീസുകൾ അടപ്പിച്ചു

ഖത്തറിൽ ലൈസൻസില്ലാത്ത മൂന്ന് ഉംറ ഓഫീസുകൾ അടപ്പിച്ചതായി എൻഡോവ്‌മെൻ്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു. ഔഖാഫ് മന്ത്രാലയത്തിലെ ജുഡീഷ്യൽ പോലീസ് ഇൻസ്‌പെക്ടർമാരുടേതാണ് നടപടി. നിയമലംഘനത്തിന് ഇവർക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അവർക്കെതിരെ ആവശ്യമായ മറ്റ് നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വിഭാഗത്തിന് റഫർ ചെയ്തിട്ടുണ്ട്.
ഉംറ സേവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന എല്ലാ ഓഫീസുകളും ഹജ്ജ്, ഉംറ കാര്യ വകുപ്പിൽ നിന്ന് ലൈസൻസ് നേടണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. ആവശ്യമായ ബിസിനസ് ലൈസൻസ് നേടിയിട്ടുണ്ടെന്നും, നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, നിയമം ലംഘിക്കുന്ന ഓഫീസുകൾ പിടിച്ചെടുക്കാനും, ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പോലീസ് ഇൻസ്‌പെക്ടർമാർ ഇടയ്‌ക്കിടെ ഉംറ ഓഫീസുകളിൽ പരിശോധന കാമ്പെയ്‌നുകൾ നടത്താറുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project