നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കൊല്ലത്ത് യുവതിയെ ഇടിച്ചിട്ട് കാർ നിർത്താതെ പോയി; അന്വേഷണമാരംഭിച്ച് ചിതറ പൊലീസ്
കൊല്ലം: കൊല്ലം ചിതറയിൽ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. ചിതറ മുള്ളിക്കാട് സ്വദേശി മീരയ്ക്കാണ് പരിക്കേറ്റത്. മുള്ളിക്കാട് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊല്ലായിൽ ഭാഗത്ത് നിന്ന് വന്ന കാറാണ് മീരയെ ഇടിച്ചിട്ടത്. യുവതിയുടെ സമീപത്തായി റോഡരികിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കാറിനായി ചിതറ പൊലീസ് അന്വേഷണം തുടരുകയാണ്.