Monday, December 23, 2024 4:54 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. കൊടകര കുഴൽപ്പണ കേസ്; സമഗ്രമായ അന്വേഷണം വേണം, എംവി ഗോവിന്ദൻ
കൊടകര കുഴൽപ്പണ കേസ്; സമഗ്രമായ അന്വേഷണം വേണം, എംവി ഗോവിന്ദൻ

Local

കൊടകര കുഴൽപ്പണ കേസ്; സമഗ്രമായ അന്വേഷണം വേണം, എംവി ഗോവിന്ദൻ

November 1, 2024/Local

കൊടകര കുഴൽപ്പണ കേസ്; സമഗ്രമായ അന്വേഷണം വേണം, എംവി ഗോവിന്ദൻ

പണാധിപത്യത്തിന്റെ രീതിയാണ് ബിജെപി ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ പറ്റിയാണ് ഇപ്പോൾ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. കൂടുതൽ നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്നും കേൾക്കുന്നുണ്ട്.
ഈ തെരഞ്ഞെടുപ്പിൽ അടക്കം കുഴൽപ്പണം ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. സംഭവത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തണമെന്നും എംവി ഗോവിന്ദൻ ട്വന്റി ഫോറിനോട് പറഞ്ഞു.

കുഴൽപ്പണത്തിന്റെ മറ്റൊരു പേരുള്ള ഇലക്ട്രൽ ബോണ്ട് പോലും വാങ്ങിച്ച പാർട്ടിയാണ് ബിജെപി.കുഴൽപ്പണം തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നുവെന്നത് സർവ്വസാധാരണമായി ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു സമീപനമാണ്. ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പിൽ എത്ര കോടിയാണ് ഇതുപോലെ കൊണ്ടുവന്നിട്ടുള്ളതെന്നും കൊടുത്തിട്ടുള്ളതെന്നും ഇനി കൊടുക്കാൻ പോകുന്നതെന്നും അറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്.നേരത്തെയും ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ സംസ്ഥാന നേതാക്കൾ അടക്കമുള്ളവരുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. അന്വേഷണം നടത്തട്ടെയെന്നും എംവി ഗോവിന്ദൻ പറയുന്നു.

അതേസമയം, സംസ്ഥാന നേതൃത്വത്തിലെ പല ആളുകൾക്കും കൊടകര കുഴൽപ്പണ കേസിൽ പങ്കുണ്ടെന്ന കാര്യത്തിൽ ബിജെപിയിൽ ചൂടുപിടിച്ച ചർച്ചകൾ ഉയർന്നു വരികയാണ്. സമഗ്രമായ രീതിയിൽ അന്വേഷണം നടന്നതിന് ശേഷം എങ്ങിനെയാണ് ഒരു കവർച്ചാകേസ് മാത്രമായി ഇത് മാറിയതെന്നുമടക്കമുള്ള കാര്യങ്ങളാണ് മുൻ ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലിലൂടെ ഉയർന്നു വരുന്ന പ്രധാന ചോദ്യം.

കോടികളുടെ കുഴൽപ്പണം BJP യുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്നായിരുന്നു കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ. ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്.ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉണ്ടായിരുന്നു.കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ കോടികളാണെന്നും. താൻ കുഴൽപ്പണം കൊണ്ടുവന്നവർക്ക് റൂം ബുക്ക് ചെയ്‌ത്‌ കൊടുത്തത് ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നുമായിരുന്നു തിരൂർ സതീശ് ട്വന്റി ഫോറിനോട് നടത്തിയ വെളിപ്പെടുത്തൽ.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project