നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബംഗാൾ സ്വദേശി പിടിയിൽ
കൊച്ചി പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി സോണിയാണ് പിടിയിലായത്. കുടുംബമായി താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്.
പെൺകുട്ടിയുടെ വീടിന് സമീപത്താണ് പ്രതിയും മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്നത്.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ 19-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അർദ്ധ രാത്രിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ സോണി പെൺകുട്ടിയെ പീഡിപ്പിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സോണി പിടിയിലാവുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞു.