നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കൃഷ്ണ മേനോൻ വനിതാ കോളേജ് യൂണിയൻ പിടിച്ചെടുത്തു കെഎസ്‌യു-എംഎസ്എഫ് സഖ്യം; സംഘർഷം
കണ്ണൂർ: കണ്ണൂർ കൃഷ്ണ മേനോൻ വനിതാ കോളേജ് യൂണിയൻ പിടിച്ചെടുത്ത് കെഎസ്‌യു-എംഎസ്എഫ് സഖ്യം. തിരഞ്ഞെടുപ്പ് നടന്ന ഒൻപത് സീറ്റുകളിൽ വൈസ് ചെയർപേഴ്‌സൺ, ഫൈൻ ആർട്‌സ് സെക്രട്ടറി എന്നിവർ മുഴുവൻ സീറ്റുകളിലും യുഡിഎസ്എഫ് വിജയിച്ചു.
പത്ത് വർഷത്തിനിടെ ആദ്യമായാണ് എസ്എഫ്ഐക്ക് യൂണിയൻ നഷ്ടമാകുന്നത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ കോളേജിൽ സംഘർഷം ഉണ്ടായി. വിജയഘോഷത്തിനിടെയാണ് സംഘർഷം. പുറത്തുനിന്നെത്തിയവരും വിദ്യാർത്ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്.