നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കാണാതായ യുവതിയുടെ മൃതദേഹം പമ്പാനദിയിൽ കാണ്ടെത്തി
മാന്നാർ: കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പമ്പാ നദിയിൽ കണ്ടെത്തി. മാന്നാർ ബുധനൂർ കടമ്പൂർ ശ്രീവിലാസം വീട്ടിൽ പ്രസാദ് ജി. കാരണവരുടെ ഭാര്യ അഞ്ജു എസ്. നായരുടെ(34) മൃതദേഹമാണ് ആയാപറമ്പ് പെരുമാങ്ങര പാലത്തിന് സമീപം പമ്പാ നദിയിൽ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് അഞ്ജു എസ്. നായരെ കാണാതായതായി ബന്ധുക്കൾ മാന്നാർ പൊലീസ് സ്റ്റേഷനിൻ പരാതി നൽകിയിരുന്നു. വിയപുരം പൊലീസ് മേൽ നടപടികൾ സ്വീകരിച്ച മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: പൂജിത (6), പൂർണ്ണിമ (5), പൂർവ്വിക(ഒന്നര).