നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കയ്പമംഗലത്ത് കാണാതായ വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: കയ്പമംഗലം പള്ളിനടയിൽ കാണാതായ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം പന്ത്രണ്ടിന് കിഴക്ക് ഭാഗം ചാച്ചാജി റോഡിൽ കുറുപ്പംപുരക്കൽ മാമു (89) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മുതലാണ് ഇദ്ദേഹത്തെ കാണാതായത്.
ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.