നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ കാനഡ ന്യൂഫൗണ്ട് ലാൻഡ് ഘടകവും ഇന്ത്യൻ യൂത്ത് അസോസിയേഷനും സംയുക്തമായി ഓഗസ്റ്റ് 15 ന് രാവിലെ ഇന്ത്യയുടെ 78 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മെമ്മോറിയൽ യൂണിവേഴ്സിറ്റി ക്യാമ്പസ് പരിസരത്ത് ഇന്ത്യൻ ദേശീയ പതാക ഉയർത്തി ദേശീയ ഗാനം ആലപിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു.ഒഐസിസി പ്രസിഡണ്ട് ജയേഷ് ഓണശ്ശേരിൽ ദേശീയ പതാക ഉയർത്തി. ഒ ഐ സി സി ഭാരവാഹികളായ സിജോ അബ്രാഹം, അനീഷ് അൽഫോൻസ് , നിഖിൽ, ശ്രീജിത്ത്, സുനിൽ , മുസ്തഫ, രാജീവ്, സാജു , ജോസഫ് TJ, അരുൺ ജോയി,നിമ്മി അനൂപ് യൂത്ത് ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ അശ്വതി വിജയൻ, അമൽഗീത്, അനന്തു, രവി തേജ, സജീഷ് എന്നിവർ പരിപാടികൾക്ക് നേത്യത്വം നല്കി.