നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
എറണാകുളം: ജയസൂര്യ, മണിയൻപ്പിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച മിനു മുനീറിന്റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാവും.
കെപിസിസി നിയമസഹായ വിഭാഗത്തിന്റെ അദ്ധ്യക്ഷൻ അഡ്വ. ചന്ദ്രശേഖറിനെതിരെയാണ് ആരോപണമുയരുന്നത്.
മണിച്ചേട്ടൻ നായകനായ ചിത്രത്തില്‍ അഭിനയിക്കുമ്ബോഴാണ് അഡ്വ. ചന്ദ്രശേഖറില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. പ്രീ പ്രൊഡക്ഷൻ സമയത്തൊക്കെ അദ്ദേഹം എന്റെ കാറിലാണ് യാത്ര ചെയ്തിരുന്നത്. ഒരു ദിവസം, ബോള്‍ഗാട്ടിയില്‍ ഒരു ലൊക്കേഷൻ കാണാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവിടെ പോയപ്പോള്‍ മുറിയില്‍ ചിത്രത്തിന്റെ
സഹ- പ്രൊഡ്യൂസർ ഉണ്ടായിരുന്നു.
ചന്ദ്രശേഖർ എന്നെ അയാള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. എന്നിട്ട് പെട്ടന്ന് പുറത്തേക്കിറങ്ങി പോയി. കുറെ നേരം കഴിഞ്ഞ് ഞാൻ എനിക്ക് പോകണമെന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു അങ്ങനെ അങ്ങ് പോയാല്‍ എങ്ങനെയാ വന്ന കാര്യങ്ങള്‍ ഒക്കെ നടക്കണ്ടേയെന്ന്. കെട്ടിപ്പിടിക്കാൻ വന്നപ്പോള്‍ താൻ തട്ടിമാറ്റി. ലൊക്കേഷൻ കാണാൻ വേണ്ടി മാത്രമാണ് വന്നതെന്നും താങ്കള്‍ ഉദ്ദേശിക്കുന്ന ആളല്ലെന്നും ഞാൻ പറഞ്ഞു. അയാള്‍ മാന്യനായതുകൊണ്ട് സോറി പറഞ്ഞു വിട്ടുവെന്നും മിനു മുനീർ പറഞ്ഞു.
കലാഭവൻ മണി നായകനായി 2009-ല്‍ പുറത്തിറങ്ങിയ ശുദ്ധരില്‍ ശുദ്ധൻ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് മിനു മുനീറിന് ഇത്തരം മോശ അനുഭവം ഉണ്ടായത്. ചിത്രത്തിന്റെ നിർമാണ ചുമതലകളുടെ ഭാഗമായിരുന്നു ചന്ദ്രശേഖർ