Monday, December 23, 2024 5:21 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. ഇസ്രായേലിന് നേരെ വീണ്ടും ഹമാസിൻ്റെ ആക്രമണം: നടുക്കം, പിന്നാലെ പ്രത്യാക്രമണം; ഗാസയിൽ 19 മരണം
ഇസ്രായേലിന് നേരെ വീണ്ടും ഹമാസിൻ്റെ ആക്രമണം: നടുക്കം, പിന്നാലെ പ്രത്യാക്രമണം; ഗാസയിൽ 19 മരണം

International

ഇസ്രായേലിന് നേരെ വീണ്ടും ഹമാസിൻ്റെ ആക്രമണം: നടുക്കം, പിന്നാലെ പ്രത്യാക്രമണം; ഗാസയിൽ 19 മരണം

August 19, 2024/International

ഇസ്രായേലിൻ്റെ തലസ്ഥാനമായ ടെൽ അവീവിന് നേരെ ഇന്ന് ഹമാസ് ആക്രമണം നടത്തി. ടെൽ അവീവിലേക്ക് രണ്ട് റോക്കറ്റുകൾ തൊടുത്തു. പിന്നാലെ ഇസ്രായേലിൻ്റെ വ്യോമാക്രമണത്തിൽ ഗാസയിൽ 19 പലസ്തീനികൾ കൊല്ലപ്പെട്ടു. എന്നാൽ ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ ആരെങ്കിലും കൊല്ലപ്പെടുകയോ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചെയ്തതായി വിവരമില്ല.ടെൽ അവീവിലും പരിസരത്തുമായി രണ്ട് എം90 മിസൈലുകൾ തൊടുത്തെന്ന് ഹമാസ് അവകാശപ്പെട്ടു. സയണിസ്റ്റ് കൂട്ടക്കൊലയ്ക്കും ഗാസയിലെ ജനങ്ങളുടെ വംശഹത്യക്കും എതിരെയാണ് ആക്രമണമെന്ന് ഹമാസ് മിലിറ്ററി വിഭാഗത്തിൻ്റെ വക്താവ് റോയിട്ടേർസിനോട് പ്രതികരിച്ചു. ഇസ്രയേൽ സൈന്യം തൊട്ടു പിന്നാലെ ഗാസയിൽ നടത്തിയ ആക്രമണത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ വ്യോമസേന ഗാസയിൽ ബോംബിട്ടാണ് കൂട്ടക്കൊല നടത്തിയത്. ദെയ്‌റ അൽ ബലാഹ് എന്ന സ്ഥലത്ത് അമ്മയും രണ്ട് ഇരട്ടക്കുട്ടികളും അടക്കം ആറു പേർ കൊല്ലപ്പെട്ടു. അൽ ബുറേജ് ക്യാമ്പിൽ 7 പേർ കൊല്ലപ്പെട്ടു. എന്നാൽ തങ്ങൾ ആക്രമിച്ചത് പലസ്തീനിലെ ഹമസിന്റെ സൈനികരെയാണെന്ന്ഇസ്രയേൽ പക്ഷം വാദിക്കുന്നു. വെടിനിർത്തൽ ചർച്ചകൾ വ്യാഴാഴ്ച നടത്തി ഇസ്രയേൽ ഹമാസ് സംഘർഷം കുറയ്ക്കാനാണ് അമേരിക്ക ആലോചിക്കുന്നത്. മേഖലയിൽ യുദ്ധ സാഹചര്യം മൂർച്ഛിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമല്ല.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project