നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇല്ലിക്കൽക്കല്ല് സന്ദർശിച്ച് മടങ്ങിയവർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്
കോട്ടയം : ഇല്ലിക്കൽക്കല്ല് സന്ദർശിച്ച് തിരികെ വന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപെട്ട് ഏഴ് പേർക്ക് പരിക്കേറ്റു. പോണ്ടിച്ചേരി കാരയ്ക്കൽ സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
മേലടുക്കത്ത് വച്ച് വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടമാവുകയായിരുന്നു. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല.