നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ട്വന്റിഫോര്‍ ന്യൂസും കോര്‍ ഏജന്‍സിയും ചേര്‍ന്ന് നടത്തിയ സര്‍വെയില്‍ ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍ ജയിക്കുമെന്ന് കണ്ടെത്തല്‍. സര്‍വെയില്‍ പങ്കെടുത്ത ആലപ്പുഴ മണ്ഡലത്തിലെ 41.2 ശതമാനം പേര്‍ കെ സി വേണുഗോപാല്‍ ജയിക്കുമെന്ന് പറയുമ്പോള്‍ ആലപ്പുഴയുടെ സിറ്റിംഗ് എം പികൂടിയായ എ എം ആരിഫ് ജയിക്കുമെന്ന് 39.7 ശതമാനം പേരും അഭിപ്രായപ്പെടുന്നു. ശോഭാ സുരേന്ദ്രന്‍ ജയിക്കുമെന്ന് അഭിപ്രായപ്പെടുന്നത് 18 ശതമാനം പേരാണ്. (24 election survey Alappuzha constituency politics explained)കരുത്തരായ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ആലപ്പുഴ മണ്ഡലത്തില്‍ ആലപ്പുഴയില്‍ മാത്രം പ്രതിഫലിക്കുന്ന ശക്തമായ വിഷയങ്ങളില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം, കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം, അഴിമതി വിവാദങ്ങള്‍, പൗരത്വ ഭേദഗതി വിഷയങ്ങള്‍ എന്നിവയെല്ലാം തന്നെ പ്രധാന ചര്‍ച്ചയാകും. ആലപ്പുഴയിലെ കൂടുതല്‍ പേരും കേരളത്തിലെ ജനകീയ നേതാവായി കാണുന്നത് പിണറായി വിജയനെയാണ്. 51.4 ശതമാനം പേര്‍ പിണറായി വിജയനെ തെരഞ്ഞെടുത്തപ്പോള്‍ വി ഡി സതീശന്റെ പേര് 18.4 ശതമാനം പേരും രമേശ് ചെന്നിത്തലയുടെ പേര് 24.8 ശതമാനം പേരും തെരഞ്ഞെടുത്തു.