നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
അർജുനായുള്ള തിരച്ചിൽ; ഷിരൂരിൽ അസ്ഥി കണ്ടെത്തി
കാർവാർ: ഷിരൂരിൽ ഗംഗാവലി പുഴയോരത്ത് തിരച്ചിലിനിടെ അസ്ഥി കണ്ടെത്തി. മനുഷ്യന്റെ അസ്ഥിയെന്ന് സംശയം. കൈയ്യുടെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. അസ്ഥി ഫോറൻസിക് പരിശോധനയ്ക്കായി പൊലീസ് ലാബിലേക്ക് മാറ്റി.
ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധന പുഴയിൽ നടക്കുന്നതിനൊപ്പം മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ സമാന്തര തെരച്ചിൽ നടത്തുന്നുണ്ട്.