Entertainment
അവൻ നേരത്തെ എന്റെ റൂം എവിടെയാണെന്ന് അന്വേഷിച്ചുവയ്ക്കും
August 27, 2024/Entertainment

എറണാകുളം: ലൈംഗിക ചൂഷണാരോപണ ശരങ്ങളില്‍ ചോര പൊടിഞ്ഞ അമ്മയ്‌ക്കെതിരെ വീണ്ടും പ്രതിഷേധം കനക്കുന്നു. അഭിഭാഷക വിദ്യാർത്ഥികള്‍ കാെച്ചിയിലെ താരസംഘടനയുടെ ഓഫീസില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു.

അച്ഛൻ ഇല്ലാത്ത 'അമ്മ'യ്‌ക്ക് എന്നെഴുതിയ റീത്താണ് ഗേറ്റിന് മുന്നില്‍ വച്ചത്. ഇത് പിന്നീട് ഓഫീസ് ജീവനക്കാർ എടുത്ത് മാറ്റിയിരുന്നു.

അതേസമയം 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. നാളെ നടത്താനിരുന്ന യോഗമാണ് പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യത്തെ തുടർന്ന് മാറ്റിവച്ചത്. ഇതിനിടെ താര സംഘടനയ്‌ക്ക് എതിരെ നടൻ പൃഥ്വിരാജും രംഗത്തുവന്നു. സംഘടനയ്‌ക്ക് വീഴ്ചയുണ്ടായെന്ന് അദ്ദേഹം തുറന്നടിച്ചു. മാറ്റിവച്ച യോഗത്തിന്റെ പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

ലൈംഗികാരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന നടൻ സിദ്ദിഖ് ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. ജോ.സെക്രട്ടറി ബാബു രാജുവും ആരോപണം നേരിടുകയാണ്. അംഗങ്ങളായ ഇടവേള ബാബുവും മണിയൻ പിള്ള രാജുവും ജയസൂര്യയും മുകേഷും ഷൈൻ ടോം ചാക്കോയും വേട്ടക്കാരാണെന്നും വെളിപ്പെടുത്തലുണ്ടായി.