Monday, December 23, 2024 5:32 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത വേണമെന്ന്‌ മുന്നറിയിപ്പ്‌;
അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത വേണമെന്ന്‌ മുന്നറിയിപ്പ്‌;

Local

അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത വേണമെന്ന്‌ മുന്നറിയിപ്പ്‌;

September 23, 2024/Local

അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത വേണമെന്ന്‌ മുന്നറിയിപ്പ്‌;

തിരുവനന്തപുരം: ന്യൂസിലൻഡിലേക്ക്‌ അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ് നടക്കുന്നതായും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുമായി വിദേശമന്ത്രാലയം. കോമ്പെറ്റൻസി അസസ്മെന്റ് പ്രോഗ്രാമിലും (സിഎപി) നഴ്‌സിങ്‌ കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തിൽനിന്നുള്ള നഴ്‌സുമാർ സന്ദർശക വിസയിൽ അനധികൃതമായി ന്യൂസിലൻഡിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ ജാഗ്രതാ നിർദേശം നൽകിയത്‌.

സിഎപിയി-ൽ പങ്കെടുക്കാൻ സന്ദർശക വിസയ്ക്ക് വൻതുകയാണ്‌ ഏജന്റുമാർ ഈടാക്കുന്നത്‌. സിഎപി പൂർത്തിയാക്കിയിട്ടും നഴ്‌സിങ്‌ കൗൺസിലിൽ രജിസ്റ്റർ ചെയ്തശേഷവും ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലൻഡിലെ ഇന്ത്യൻ എംബസിക്ക് ലഭിച്ചിരുന്നു.

കോവിഡ് മഹാമാരിയെ തുടർന്ന് ന്യൂസിലൻഡിൽ ഉണ്ടായിരുന്ന നഴ്‌സിങ്‌ ക്ഷാമം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന്‌ ഇന്ത്യൻ എംബസി അറിയിച്ചു. ഇക്കാര്യത്തിൽ അനധികൃത ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത്

ന്യൂസിലൻഡിലെ നഴ്സിങ് മേഖലയിലെ വിസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും pol.wellington@mea.gov.in എന്ന ഇ–-മെയിൽ ഐഡിയിൽ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ടാൽ അറിയാനാകും. httpss://emigrate.gov.in എന്ന പോർട്ടലിലൂടെ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ആധികാരികതയും ഉറപ്പാക്കാനാകും. പരാതികൾ ഉള്ളവർ ഇ–-മെയിലിൽ അറിയിക്കണം. വിലാസം: spnri.pol@kerala.gov.in, dyspnri.pol@kerala.gov.in. ഹെൽപ്‌ലൈൻ: 0471-2721547.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project