Monday, December 23, 2024 5:28 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ തിരികെ അയച്ച് അമേരിക്ക
അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ തിരികെ അയച്ച് അമേരിക്ക

International

അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ തിരികെ അയച്ച് അമേരിക്ക

October 26, 2024/International

അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ തിരികെ അയച്ച് അമേരിക്ക

വാഷിംഗ്ടൺ: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് അനധികൃതമായി താമസിച്ച ഇന്ത്യക്കാരെ തിരികെ അയയ്ക്കാൻ ചാട്ടേർഡ് വിമാനം വാടകയ്ക്ക് എടുത്ത് അമേരിക്ക. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് വെള്ളിയാഴ്ച വിശദമാക്കിയത്. ഇന്ത്യൻ സർക്കാരുമായുള്ള ധാരണ അനുസരിച്ചാണ് നീക്കമെന്നാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കിയതെന്നാണ് എൻഡി ടിവി റിപ്പോർട്ട്.

ഒക്ടോബർ 22ന് ചാർട്ടേഡ് വിമാനം ഇന്ത്യയിലേക്ക് അയച്ചതായും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വെള്ളിയാഴ്ച വിശദമാക്കി. നിയമാനുസൃതമായി അമേരിക്കയിൽ തങ്ങുന്ന ഇന്ത്യക്കാരെ പെട്ടന്ന് നീക്കുന്നതിന്റെ ഭാഗമായാണ് നടപടി. അനധികൃത കുടിയേറ്റക്കാർ മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇരയാവാതിരിക്കാൻ കൂടിയാണ് നടപടിയെന്നാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കുന്നത്. അനധികൃതമായി രാജ്യത്ത് തുടരാൻ ശ്രമിക്കുന്ന എല്ലാവർക്കും കർശന നിയമങ്ങൾ ബാധകമാണെന്നും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കി.

2024 ജൂൺ മുതൽ യുഎസ് അതിർത്തിയിലേക്ക് അനധികൃതമായി എത്തുന്നവരിൽ 55 ശതമാനം കുറവുണ്ടെന്നാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കുന്നത്. 145 രാജ്യങ്ങളിലേക്കായി 495 വിമാനങ്ങളിലായാണ് അനധികൃത കുടിയേറ്റക്കാരെ തിരികെ അയച്ചതെന്നും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കി. 160000 ആളുകളെയാണ് തിരികെ അയച്ചിട്ടുള്ളത്.

അനധികൃത കുടിയേറ്റം തടയാനുള്ള ശക്തമായ ഉപകരണമായും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി നടപടിയെ നിരീക്ഷിക്കുന്നുണ്ട്. കൊളംബിയ, ഇക്വഡോർ, പെറു, ഈജിപ്ത്, സെനഗൽ, ഇന്ത്യ, ചൈന, ഉസ്ബെകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ് തിരിച്ചയയ്ക്കുന്നതെന്നും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കി.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project