Monday, April 28, 2025 4:33 PM
logo

logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

1. Home
2. Entertainment
3. അടിമുടി ദുരൂഹത, നൂറായിരം ചോദ്യങ്ങള്‍: ബോഗയ്ന്‍വില്ല ട്രെയിലര്‍ പുറത്ത്
അടിമുടി ദുരൂഹത, നൂറായിരം ചോദ്യങ്ങള്‍: ബോഗയ്ന്‍വില്ല ട്രെയിലര്‍ പുറത്ത്

Entertainment

അടിമുടി ദുരൂഹത, നൂറായിരം ചോദ്യങ്ങള്‍: ബോഗയ്ന്‍വില്ല ട്രെയിലര്‍ പുറത്ത്

October 10, 2024/Entertainment

അടിമുടി ദുരൂഹത, നൂറായിരം ചോദ്യങ്ങള്‍: ബോഗയ്ന്‍വില്ല ട്രെയിലര്‍ പുറത്ത്

ആരാണ് റോയ്‌സ്, ആരാണ് ഡേവിഡ്, ആരാണ് റീതു... പ്രേക്ഷക മനസ്സുകളില്‍ നൂറായിരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അമല്‍ നീരദ് ചിത്രം 'ബോഗയ്ന്‍വില്ല'യുടെ ട്രെയിലര്‍ പുറത്ത്. അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായെത്തിയിരിക്കുന്ന ട്രെയിലര്‍ സിനിമയ്ക്കായി അക്ഷമരായി കാത്തിരിക്കാന്‍ ഓരോരുത്തരേയും പ്രേരിപ്പിക്കുന്നതാണ്. ചിത്രം ഈ മാസം 17-ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ക്യാരക്ടര്‍ പോസ്റ്ററുകള്‍ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ റോയ്‌സ് തോമസായെത്തുന്ന കുഞ്ചാക്കോ ബോബന്‍, ഡേവിഡ് കോശിയായെത്തുന്ന ഫഹദ് ഫാസില്‍, റീതുവായെത്തുന്ന ജ്യോതിര്‍മയി, ബിജുവായെത്തുന്ന ഷറഫുദ്ദീന്‍, രമയായെത്തുന്ന ശ്രിന്ദ, മീരയായെത്തുന്ന വീണ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളാണ് പുറത്തുവിട്ടിരുന്നത്. അതിന് പിന്നാലെയാണിപ്പോള്‍ സിനിമയുടെ ട്രെയിലര്‍ എത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഒട്ടേറെ കാഴ്ചക്കാരെ ട്രെയിലറിന് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രത്തിലേതായി ഇതിനകം തരംഗമായി മാറിയ 'സ്തുതി', 'മറവികളെ പറയൂ...' എന്നീ ഗാനങ്ങള്‍ക്ക് ശേഷമെത്തിയിരിക്കുന്ന ട്രെയിലര്‍ ഒരു വേള്‍ഡ് ക്ലാസ് സിനിമയായിരിക്കും 'ബോഗയ്ന്‍വില്ല' എന്ന പ്രതീക്ഷ നല്‍കുന്നുണ്ട്.

സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ 'സ്തുതി' എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയതിന് പിന്നാലെ രണ്ടാമത്തെ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. സൂപ്പര്‍ ഹിറ്റായി മാറിയ 'ഭീഷ്മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബോഗയ്ന്‍വില്ല'. സുഷിന്‍ ശ്യാമിന്റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനങ്ങളാണ് ചിത്രത്തിലേത്.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ ഒഫീഷ്യല്‍ പോസ്റ്ററിന് മുമ്പ് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടര്‍ പോസ്റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരത്തിനുള്ളില്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയുണ്ടായി. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാര്‍ട്ണര്‍. റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവര്‍ന്നിരുന്നു. സിനിമയുടെ ട്രെയിലറും സിനിമാപ്രേമികളുടെ ആകാംക്ഷ ഇരട്ടിപ്പിച്ചിരിക്കുകയാണ്.

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ ജ്യോതിര്‍മയി എത്തുന്നത്. സ്തുതി ഗാനരംഗത്തിലെ കുഞ്ചാക്കോ ബോബന്റേയും ജ്യോതിര്‍മയിയുടേയും വ്യത്യസ്തവും ചടുലവുമായ ചുവടുകള്‍ സോഷ്യല്‍മീഡിയയില്‍ റീല്‍സുകളും ഷോര്‍ട്‌സുകളുമായി ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി. ചന്ദ്രനാണ് 'ബോഗയ്ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കല്‍, സൗണ്ട് ഡിസൈന്‍: തപസ് നായക്, കോസ്റ്റ്യൂം ഡിസൈന്‍: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണല്‍ ഡയലോഗുകള്‍: ആര്‍.ജെ. മുരുഗന്‍, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, സ്റ്റണ്ട്: സൂപ്രീം സുന്ദര്‍, മഹേഷ് മാത്യൂ, പ്രൊഡക്ഷന്‍ സൗണ്ട്: അജീഷ് ഒമാനക്കുട്ടന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അരുണ്‍ ഉണ്ണിക്കൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: അജീത് വേലായുധന്‍, സിജു എസ്. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സ്റ്റില്‍സ്: ഷഹീന്‍ താഹ, ഹസിഫ് അബിദ ഹക്കീം, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈന്‍സ്: എസ്‌തെറ്റിക് കുഞ്ഞമ്മ.

Recent news
logo
പഞ്ചായത്തിനെക്കുറിച്ച് അറിയാൻ

Chelakkara (ചേലക്കര) Gram Panchayat is a Rural Local Body in Pazhayannur Panchayat Samiti part of Thrissur Zila Parishad. There are total 6 Villages under Chelakkara Gram Panchayat jurisdiction. Gram Panchayat Pazhayannur is further divided into 22 Wards. Gram Panchayat Pazhayannur has total 19 elected members by people. Gram Panchayat Pazhayannur has total 17 schools.

Copyright © 2024 onebyonenews.com All Rights Reserved.