നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
UGC 2024 ജൂണില്‍ നടത്തിയ NET ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.) 2024 ജൂണില്‍ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (NET) ഫലം പ്രസിദ്ധീകരിച്ചു. 53,694 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കായി യോഗ്യത നേടി. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം അറിയാം.
ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് പരീക്ഷ നടത്തിയത്. 11,21,225 പേരാണ് രാജ്യവ്യാപകമായ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 6,84,224 പേര്‍ പരീക്ഷ അഭിമുഖീകരിച്ചു.