Monday, December 23, 2024 4:05 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. TVK സമ്മേളനത്തിന് എത്തിയ 120 പേർ കുഴഞ്ഞുവീണു; കാർ അപകടത്തിൽ രണ്ട് മരണം
TVK സമ്മേളനത്തിന് എത്തിയ 120 പേർ കുഴഞ്ഞുവീണു; കാർ അപകടത്തിൽ രണ്ട് മരണം

National

TVK സമ്മേളനത്തിന് എത്തിയ 120 പേർ കുഴഞ്ഞുവീണു; കാർ അപകടത്തിൽ രണ്ട് മരണം

October 29, 2024/National

TVK സമ്മേളനത്തിന് എത്തിയ 120 പേർ കുഴഞ്ഞുവീണു; കാർ അപകടത്തിൽ രണ്ട് മരണം

തമിഴ് നടൻ വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തി(TVK)ന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ഉളുന്തൂർപ്പെട്ടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മരത്തിലടിച്ചാണ് അപകടം ഉണ്ടായത്.

ട്രിച്ചിയിൽ നിന്നും വന്ന പ്രവർത്തകരാണ് അപകടത്തിൽപ്പെട്ടു മരിച്ചത്. താംബരത്തിനടുത്തുണ്ടായ മറ്റൊരു അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

സമ്മേളനത്തിൽ എത്തിയ 120 ഓളം പേർ നിർജലീകരണം കാരണം കുഴഞ്ഞു വീണു. മെഡിക്കൽ സംഘം അവരെ ആശുപത്രിയിലെത്തിച്ചു. ഉച്ചയോടെ തന്നെ സമ്മേളന വേദിയിലെ 90% സീറ്റുകളും നിറഞ്ഞിരുന്നു. ചെന്നൈയിൽ നിന്ന് 100 കിലോമീറ്റർ അകലെ വിഴുപുരത്തെ വിക്രവാണ്ടിയിലാണ് സമ്മേളനം.

ടിവികെയുടെ ആദ്യ സമ്മേളനമാണ് ഇന്നലെ തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ നടന്നത്. വേദിയിലേക്ക് കടന്നുവന്ന വിജയ് യെ കരഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് അണികൾ വരവേറ്റത്. തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനം നടന്നത്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project