Entertainment
Re Introducing മലയാളത്തിന്റെ സ്വന്തം മോഹൻലാൽ'; അടിമുടി പ്രോമിസിംഗ് പ്രോജക്ടുകളുമായി ലാലേട്ടൻ
November 30, 2024/Entertainment

Re Introducing മലയാളത്തിന്റെ സ്വന്തം മോഹൻലാൽ'; അടിമുടി പ്രോമിസിംഗ് പ്രോജക്ടുകളുമായി ലാലേട്ടൻ

വിമർശനങ്ങളുടെ ആയുസ്സ് അധികമുണ്ടാകില്ല എന്ന് ഉറപ്പിക്കാൻ കഴിയുന്ന സിനിമകളാണ് മോഹൻലാലിൻ്റേതായി റിലീസ് കാത്ത് നിൽക്കുന്നതും അണിയറയിൽ ഒരുങ്ങുന്നതും.
സമീപകാലത്തെ മോഹൻലാൽ സിനിമകളിൽ പലതിനും ബോക്സ്ഓഫീസിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്നത് ഒരു വസ്തുതയാണ്. നേരിലെ വിജയമോഹനും ജയിലർ എന്ന സിനിമയിലെ കാമിയോയും ഒഴികെ ആരാധകർക്ക് ആഘോഷിക്കാൻ കഴിയുന്ന നടന്റെ കഥാപാത്രങ്ങളൊന്നുമുണ്ടായില്ല എന്ന വിമർശനങ്ങളുമുണ്ട്. ഒരു മോഹൻലാൽ ചിത്രം തിയേറ്ററുകളിലെത്തിയിട്ട് നാളുകളായിരിക്കുകയാണ് എന്നാണ് പലരും പറയുന്നത്. എന്നാൽ ഈ വിമർശനങ്ങളുടെ ആയുസ്സ് അധികമുണ്ടാകില്ല എന്ന് ഉറപ്പിക്കാൻ കഴിയുന്ന സിനിമകളാണ് മോഹൻലാലിൻ്റേതായി റിലീസ് കാത്ത് നിൽക്കുന്നതും അണിയറയിൽ ഒരുങ്ങുന്നതും.

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന സിനിമയായ 'ബറോസാ'ണ് ആ ലൈനപ്പുകളിൽ ആദ്യത്തേത്. ഡിസംബര്‍ 25നാണ് ബറോസ് തിയേറ്ററുകളിലെത്തുക. ആ ദിവസത്തിന് തന്നെ മോഹൻലാലിന്റെ ജീവിതവുമായി ഒരു ബന്ധമുണ്ട്. നടൻ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' റിലീസ് ചെയ്തത് 1980 ഡിസംബർ 25 നായിരുന്നു. നടൻ മോഹൻലാലിനെ മലയാളികൾ ആദ്യമായി വിസ്മയത്തോടെ കണ്ട അതേ ദിനത്തിൽ സംവിധായകൻ മോഹൻലാലിനെയും പ്രേക്ഷകർ കാണുകയാണ്. ആരാധകർക്കും മലയാള സിനിമാപ്രേമികൾക്കും ഇതിലേറെ സന്തോഷിക്കാൻ വേറെ എന്തുവേണം?