നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
IFFK 2024: അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മലയാളത്തില്‍നിന്ന് ഫെമിനിച്ചി ഫാത്തിമ, അപ്പുറം
മത്സര വിഭാഗത്തിൽ രണ്ട് മലയാളം ചിത്രങ്ങൾ
തിരുവനന്തപുരം: 29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ.) 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ മത്സരിക്കും.
To advertise here,
ഡോ. ഫാസിൽ മുഹമ്മദിൻ്റെ 'ഫെമിനിച്ചി ഫാത്തിമ', ഡോ. ഇന്ദുലക്ഷ്മിയുടെ 'അപ്പുറം' എന്നീ മലയാള ചിത്രങ്ങളാണ് ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്. 'മലയാളം സിനിമ ടുഡേ' വിഭാഗത്തിൽ 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മലയാളം സിനിമാ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ
1. എ പാൻ ഇന്ത്യൻ സ്റ്റോറി
2. കാമദേവൻ നക്ഷത്രം കണ്ടു
3. മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ
4. ഗേൾ ഫ്രണ്ട്സ്
5. വെളിച്ചം തേടി
6. കിഷ്കിന്ധാ കാണ്ഡം
7. കിസ്സ് വാഗൺ
8. പാത്ത്
9. സംഘർഷ ഘടന
10. മുഖക്കണ്ണാടി
11.വിക്ടോറിയ
12.വതുസി സോംബി