Monday, December 23, 2024 9:48 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Technology
  3. AI ജീവനക്കാരെ ജോലിക്ക് നിയോഗിക്കാന്‍ മൈക്രോസോഫ്റ്റ്; അടുത്തമാസം മുതല്‍ രംഗത്തിറക്കും
AI ജീവനക്കാരെ ജോലിക്ക് നിയോഗിക്കാന്‍ മൈക്രോസോഫ്റ്റ്; അടുത്തമാസം മുതല്‍ രംഗത്തിറക്കും

Technology

AI ജീവനക്കാരെ ജോലിക്ക് നിയോഗിക്കാന്‍ മൈക്രോസോഫ്റ്റ്; അടുത്തമാസം മുതല്‍ രംഗത്തിറക്കും

October 23, 2024/Technology

AI ജീവനക്കാരെ ജോലിക്ക് നിയോഗിക്കാന്‍ മൈക്രോസോഫ്റ്റ്; അടുത്തമാസം മുതല്‍ രംഗത്തിറക്കും

നിര്‍മ്മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) വികസിച്ചുവരുന്നതിനൊപ്പം തന്നെ ഉയര്‍ന്നുവന്ന വാദമാണ് അത് മനുഷ്യന്റെ ജോലി ഇല്ലാതാക്കുമെന്നത്. കമ്പ്യൂട്ടര്‍ പ്രചാരത്തിലായപ്പോള്‍ ഉണ്ടായതിന് സമാനമായ ആശങ്ക. കമ്പ്യൂട്ടര്‍ ജോലി കളയുകയല്ല, മറിച്ച് മനുഷ്യരുടെ അധ്വാനം അനായാസമാക്കുകയാണ് ചെയ്യുന്നത് എന്നത് പോലെ എ.ഐയും മനുഷ്യരെ സഹായിക്കുകയാണ് ചെയ്യുക എന്ന് വാദിച്ചവരുമുണ്ട്.
ഇപ്പോഴിതാ മനുഷ്യരുടെ തൊഴിലിന് എ.ഐ. ഭീഷണിയായേക്കാം എന്ന സൂചനയാണ് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ ആസ്ഥാനത്തുനിന്നും വരുന്നത്. തങ്ങളുടെ ജോലികള്‍ ചെയ്യാനായി എ.ഐ. 'തൊഴിലാളികളെ' നിയമിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. അടുത്തമാസം മുതല്‍ എ.ഐ. ഏജന്റുമാര്‍ മൈക്രോസോഫ്റ്റില്‍ ജോലി ആരംഭിക്കും എന്നാണ് വിവരം.

കമ്പനിയുടെ ദൈനംദിനകാര്യങ്ങള്‍ ചെയ്യുന്നതിനായാണ് എ.ഐ. സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ തൊഴിലാളികളെ മൈക്രോസോഫ്റ്റ് ഏര്‍പ്പെടുത്തുന്നത്. ക്ലൈന്റ് ക്വറീസ്, സെയില്‍സ് ലീഡ് ഐഡന്റിഫിക്കേഷന്‍, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് തുടങ്ങിയ ജോലികളാണ് ആദ്യഘട്ടത്തില്‍ എ.ഐ. ഏജന്റുമാര്‍ മൈക്രോസോഫ്റ്റില്‍ ചെയ്യുക.

ആവര്‍ത്തിച്ച് ചെയ്യേണ്ട ജോലികള്‍ എ.ഐ. ഏജന്റുമാരെ ഏല്‍പ്പിക്കുന്നതിലൂടെ ജോലിയിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനെ കുറിമൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദല്ലെ അടുത്തിടെ പറഞ്ഞിരുന്നു. എ.ഐ. ടൂളുകള്‍ ഉപയോഗിക്കുന്നതിലൂടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സമയനഷ്ടം കുറയ്ക്കാനും കഴിയും. എ.ഐ. ഏജന്റുമാരുടെ വരവോടെ ജോലിക്കാര്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോസോഫ്റ്റ് പുതുതായി അവതരിപ്പിച്ച കോപൈലറ്റ് സ്റ്റുഡിയോ ഉപയോഗിച്ച് കമ്പനികള്‍ക്ക് അവര്‍ക്കനുയോജ്യമായ എ.ഐ. ഏജന്റുമാരെ നിര്‍മ്മിക്കാന്‍ കഴിയും. ഇതിന് കോഡിങ് പോലും അറിയേണ്ട ആവശ്യമില്ല. കസ്റ്റമര്‍ സര്‍വീസ്, സപ്ലൈ ചെയിന്‍ ജോലികള്‍ തുടങ്ങിയ ജോലികള്‍ക്കായി പത്ത് പുതിയ എ.ഐ. ഏജന്റുമാരെ അവതരിപ്പിക്കാനും മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project