നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ADGP എം ആർ അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലില്ല
എം ആർ അജിത് കുമാറിന് തിരിച്ചടി. എഡിജിപിക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലില്ല. എം ആർ അജിത് കുമാറിന് തത്കാലം മെഡൽ നൽകേണ്ടതില്ലെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. എം ആർ അജിത് കുമാറിന് ഒരു അറിയിപ്പ് വരുന്നതുവരെ പൊലീസ് മെഡൽ നൽകാവൂ എന്നാണ് ഉത്തരവിൽ പറയുന്നത്.
രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 267 പേർക്കാണ് ഇത്തവണ പൊലീസ് മെഡൽ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സൈബർ ഡിവിഷൻ എസ്.പി. ഹരിശങ്കർ എന്നിവരായിരുന്നു പൊലീസ് മെഡലിന് അര്‍ഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍.
സിവിൽ പൊലിസ് ഉദ്യോഗസ്ഥർ മുതൽ എഡിജിപിവരെയുള്ളവരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്. കുറ്റാന്വേഷണം, ക്രമസമാധാനം, സൈബർ അന്വേഷണം, ബറ്റാലിയൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെ മെഡലിന് പരിഗണിച്ചിട്ടുണ്ട്. നാളെയാണ് മെഡലുകള്‍ വിതരണം ചെയ്യുന്നത്.