Monday, December 23, 2024 9:39 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. 5,000 വര്‍ഷം പഴക്കം; മേല്‍ക്കൂരയോട് കൂടിയ രണ്ട് നിലയുള്ള ഹാള്‍ കണ്ടെത്തി, ഒപ്പം എട്ടോളം വീടുകളും
5,000 വര്‍ഷം പഴക്കം; മേല്‍ക്കൂരയോട് കൂടിയ രണ്ട് നിലയുള്ള ഹാള്‍ കണ്ടെത്തി, ഒപ്പം എട്ടോളം വീടുകളും

International

5,000 വര്‍ഷം പഴക്കം; മേല്‍ക്കൂരയോട് കൂടിയ രണ്ട് നിലയുള്ള ഹാള്‍ കണ്ടെത്തി, ഒപ്പം എട്ടോളം വീടുകളും

October 16, 2024/International

5,000 വര്‍ഷം പഴക്കം; മേല്‍ക്കൂരയോട് കൂടിയ രണ്ട് നിലയുള്ള ഹാള്‍ കണ്ടെത്തി, ഒപ്പം എട്ടോളം വീടുകളും

രണ്ട് ലോകമഹായുദ്ധങ്ങള്‍ കടന്ന് പോയ മണ്ണാണ് ജര്‍മ്മനിയുടേത്. എന്നാല്‍, ഇക്കാലമത്രയും നാശനഷ്ടം കൂടാതെ ഒരു നിധി ജർമ്മന്‍ മണ്ണില്‍ സംരക്ഷിക്കപ്പെട്ടു. മറ്റൊന്നുമല്ല. ഏതാണ്ട് 5,000 വര്‍ഷം പഴക്കമുള്ള വെങ്കലയുഗത്തില്‍ സജീവമായി ഉപയോഗിക്കപ്പെട്ടിരുന്ന വീടുകളും ഹാളുകളും അടങ്ങിയ ജനവാസമേഖലയാണ് കണ്ടെത്തിയത്. വടക്കും കിഴക്കും തമ്മിലുള്ള അക്കാലത്തെ പ്രധാന കച്ചവട പാതയായിരിക്കാം ഇവിടെമെന്നും എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം പിന്നീട് ഉപേക്ഷിക്കപ്പെട്ടതാകാമെന്നും ഗവേഷകര്‍ പറയുന്നു.

ബെർലിനിൽ നിന്ന് 95 മൈൽ (150 കിലോമീറ്റർ) വടക്ക് - പടിഞ്ഞാറായിട്ടാണ് ഈ പ്രദേശം. അക്കാലത്ത് ഇവിടം ഭരിച്ചിരുന്ന ഹിൻസ് രാജാവിന്‍റെ "ട്രിപ്പിൾ ഗ്രേവി"ന് (Triple grave) സമീപത്തായിട്ടായിരുന്നു പുതിയ കണ്ടെത്തല്‍. ഇവിടെ നിന്നും എട്ട് വീടുകളും ഒരു ഹാളുമാണ് കണ്ടെത്തിയത്. ഹിന്‍സ് രാജാവിനെയും ഭാര്യയെയും വിശ്വസ്ഥനായ ജോലിക്കാരനെയും ഒരുമിച്ച് അടക്കിയതിനാലാണ് ഇവിടം ട്രിപ്പിള്‍ ഗ്രേവ് എന്ന് അറിയപ്പെടുന്നത്. 1899 -ൽ ഈ പ്രദേശം കണ്ടെത്തിയിരുന്നെങ്കിലും ഗോട്ടിംഗെൻ സർവകലാശാലയുടെ നേതൃത്വത്തില്‍ ഇവിടെ ശാസ്ത്രീയ ഗവേഷണം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം മുതലാണ്.

നോർഡിക് വെങ്കലയുഗത്തിലെ ഏറ്റവും വലിയ നിർമ്മിതികളിലൊന്നാണ് ഇപ്പോള്‍ കണ്ടെത്തിയത്. 10 മീറ്റർ മുതൽ 30 മീറ്റർ വരെ നീളമുള്ള ചരിവുള്ള മേൽക്കൂരയോട് കൂടിയ രണ്ട് നിലകളുള്ള ഹാള്‍, ഒരു വിരുന്ന് മുറി, ഭരണാധികാരിയുടെ കുടുംബത്തിനുള്ള താമസസ്ഥലങ്ങൾ, കച്ചവടത്തിനോ സ്വകാര്യ ചർച്ചകള്‍ക്കോ ഉപയോഗിക്കപ്പെട്ട മുറികള്‍, ധാന്യ സംഭരണത്തിനുള്ള സ്ഥലം, അടിയന്തര സാഹചര്യങ്ങളിൽ എളുപ്പത്തിൽ രക്ഷപ്പെടാനുള്ള പ്രത്യേകം വാതിലുകള്‍ എന്നിവ ഇവിടെ ഉണ്ടായിരുന്നു. ഏകദേശം ബിസി 900 മുതൽ ആഘോഷങ്ങൾക്കും വ്യാപാര മേളകൾക്കും ഇവിടം ഉപയോഗിക്കപ്പെട്ടിരുന്നെന്ന് ഗവേഷകര്‍ പറയുന്നു.

രാജാവിന്‍റെ മീറ്റിംഗ് ഹാളിന്‍റെ രൂപരേഖയും കണ്ടെത്തി. രണ്ട് നൂറ്റാണ്ടുകളോളം ഏതാണ്ട് 300 ഓളം ആളുകള്‍ അടങ്ങുന്ന ഒരു സമൂഹം ഇവിടെ ജീവിച്ചിരിക്കാമെന്നും അത്രയും പേരെ ഉള്‍ക്കൊള്ളാന്‍ സാധ്യമായ കെട്ടിടങ്ങള്‍ / വീടുകള്‍ ഇവിടെ കണ്ടെത്തിയെന്നും ഗവേഷര്‍ അവകാശപ്പെട്ടു. 2,000 ചതുരശ്ര മീറ്റർ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന തരത്തിലായിരുന്നു വീടുകള്‍. കിഴക്കും പടിഞ്ഞാറുമുള്ള നിര്‍മ്മാണ ശൈലി ഹാളിന്‍റെ നിര്‍മ്മാണത്തില്‍ വ്യക്തമാണ്. ഇവിടെ ഒരു സ്ഥിര താമസ കേന്ദ്രമായിരുന്നെന്നും ലോഹത്തൊഴിലാളികൾ, മരപ്പണിക്കാർ, ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീകൾ, കർഷകർ, കന്നുകാലികൾ എന്നിവയും ഇവിടെയുണ്ടായിരുന്നെന്നും ഗവേഷകര്‍ പറയുന്നു. നിരവധി തലമുറകള്‍ ഇവിടെ ജീവിച്ചിരുന്നിരിക്കാം. അക്കാലത്ത് 50 ഓ 60 ഓ വയസ്സ് വരെ മനുഷ്യര്‍ ഇവിടെ ജീവിച്ചിരുന്നിരിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വടക്കും തെക്കും തമ്മിലുള്ള വ്യാപാരത്തിന്‍റെ ഒരു പ്രധാന കേന്ദ്രമായിരുന്നു അക്കാലത്ത് ഇവിടം. ഇവിടെ ജീവിച്ചിരുന്നവര്‍ വീഞ്ഞ് കുടിച്ചിരുന്നു. എന്നാല്‍, പിന്നീടുണ്ടായ കാലാവസ്ഥാ വ്യതിയാനം പ്രദേശത്തെ ചതുപ്പ് നിലമാക്കി മാറ്റി. ഇതോടെ വിളവ് കുറയുകയും കൊതുകുകള്‍ വര്‍ദ്ധിക്കുകയും ചെയ്തിരിക്കാം. അങ്ങനെയാകാം ജനങ്ങള്‍ ഇവിടം ഉപേക്ഷിക്കാന്‍ കാരണമെന്നും ഗവേഷകര്‍ കരുതുന്നു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project