Monday, December 23, 2024 4:11 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. 11 സംസ്ഥാനങ്ങളിലായി 700 ഷൂട്ടര്‍മാര്‍, ലോറന്‍സ് ബിഷ്‌ണോയുടെ വളര്‍ച്ച ദാവൂദിനെ പോലെയെന്ന് NIA
11 സംസ്ഥാനങ്ങളിലായി 700 ഷൂട്ടര്‍മാര്‍, ലോറന്‍സ് ബിഷ്‌ണോയുടെ വളര്‍ച്ച ദാവൂദിനെ പോലെയെന്ന് NIA

National

11 സംസ്ഥാനങ്ങളിലായി 700 ഷൂട്ടര്‍മാര്‍, ലോറന്‍സ് ബിഷ്‌ണോയുടെ വളര്‍ച്ച ദാവൂദിനെ പോലെയെന്ന് NIA

October 14, 2024/National

11 സംസ്ഥാനങ്ങളിലായി 700 ഷൂട്ടര്‍മാര്‍, ലോറന്‍സ് ബിഷ്‌ണോയുടെ വളര്‍ച്ച ദാവൂദിനെ പോലെയെന്ന് NIA


മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി. അജിത് പവാർ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് ലോറൻസ് ബിഷ്‌ണോയ് സംഘമാണ്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് 700 ഓളം ഷൂട്ടർമാരുമായാണ് ബിഷ്‌ണോയ് ഗാങ് പ്രവർത്തിക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ പാതയാണ് ഇവർ പിന്തുടരുന്നതെന്നും എൻഐഎ പറയുന്നു.
90 കളിൽ ചെറിയ കുറ്റകൃത്യങ്ങളിലൂടെ തന്റെ ശൃംഖല കെട്ടിപ്പടുത്ത ദാവൂദ് ഇബ്രാഹിമിന് സമാനമായാണ് ലോറൻസ് ബിഷ്‌ണോയും അയാളുടെ ഭീകരസംഘവും അഭൂതപൂർവമായ രീതിയിൽ വികസിച്ചതെന്ന് എൻഐഎയുടെ കുറ്റപത്രത്തിൽ പറയുന്നു.

മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങൾ, കൊള്ള സംഘങ്ങൾ എന്നിവയിലൂടെയാണ് ദാവൂദ് ഇബ്രാഹിം തന്റെ ശൃംഖല വിപുലീകരിച്ചത്. പിന്നീട് പാകിസ്താന്‍ ഭീകരരുമായി ചേർന്ന് ഡി-കമ്പനി രൂപീകരിച്ചു. അതുപോലെ, ബിഷ്ണോയ് സംഘം ചെറിയ കുറ്റകൃത്യങ്ങളിൽ തുടങ്ങി, സ്വന്തമായി ഒരു സംഘം കെട്ടിപ്പടുക്കുകയും ഇപ്പോൾ ഉത്തരേന്ത്യയിൽ ആധിപത്യം പുലർത്തുകയും ചെയ്യുന്നു.

കനേഡിയൻ പോലീസും ഇന്ത്യൻ ഏജൻസികളും അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളി സത്‌വീന്ദർ സിങ് എന്ന ഗോൾഡി ബ്രാർ ആണ് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന് നേതൃത്വം നൽകുന്നത്. സംഘത്തിൽ 11 സംസ്ഥാനങ്ങളിലായി 700 ഷൂട്ടർമാർ ഉണ്ടെന്നും അതിൽ 300 പേർ പഞ്ചാബിൽ നിന്നുള്ളവരാണെന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നു.

ഉത്തരേന്ത്യയിൽ പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ജാർഖണ്ഡ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലായാണ് ബിഷ്‌ണോയ് ശൃംഖല വ്യാപിച്ചുകിടക്കുന്നത്.

കാനഡയിലേക്ക് കൊണ്ടുപോവാം എന്നതുൾപ്പടെയുള്ള വാഗ്ദാനങ്ങൾ നൽകിയാണ് സംഘത്തിലേക്ക് യുവാക്കളെ ആകർഷിക്കുന്നത്. പാകിസ്താനിലെ ഖലിസ്ഥാനി ഭീകരവാദിയായ ഹർവിന്ദർ സിങ് റിൻഡ കൊലപാതകങ്ങൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കുമായി ബിഷ്‌ണോയി സംഘത്തിലെ ഷൂട്ടർമാരെയാണ് ഉപയോഗിക്കുന്നതെന്നും എൻഐഎ പറയുന്നു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project