Monday, December 23, 2024 9:06 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. 10000 കോടി രൂപയുടെ വായ്പ തേടി എസ്ബിഐ, കാലാവധി അഞ്ച് വർഷം!
10000 കോടി രൂപയുടെ വായ്പ തേടി എസ്ബിഐ, കാലാവധി അഞ്ച് വർഷം!

National

10000 കോടി രൂപയുടെ വായ്പ തേടി എസ്ബിഐ, കാലാവധി അഞ്ച് വർഷം!

November 15, 2024/National

10000 കോടി രൂപയുടെ വായ്പ തേടി എസ്ബിഐ, കാലാവധി അഞ്ച് വർഷം!

ദില്ലി: 1.25 ബില്ല്യൺ ഡോളർ (പതിനായിരം കോടിയിലധികം രൂപ) വായ്പ തേടി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2024-ൽ രാജ്യത്തെ സാമ്പത്തിക മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ ബാങ്ക് വായ്പയാണ് എസ്ബിഐ തേടുന്നതെന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് ഇൻ്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിലെ ശാഖ വഴിയാണ് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി എസ്ബിഐ വായ്പ സമാഹരിക്കുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ എസ്ബിഐ ഇതുവരെ തയ്യാറായിട്ടില്ല.

സിടിബിസി ബാങ്ക്, എച്ച്എസ്ബിസി ഹോൾഡിംഗ്സ് പിഎൽസി, തായ്പേയ് ഫ്യൂബൺ ബാങ്ക് എന്നീ ബാങ്കുകളുടെ കൺസോർഷ്യമാണ് വായ്പ പരി​ഗണിക്കുന്നത്. അഞ്ച് വർഷമാണ് കാലാവധി. റിസ്ക് ഫ്രീ സെക്യൂർഡ് ഓവർനൈറ്റ് ഫിനാൻസിംഗ് റേറ്റിനേക്കാൾ (എസ്ഒഎഫ്ആർ) 92.5 അടിസ്ഥാന പോയിൻ്റ് നിരക്കിലായിരിക്കും പലിശയെന്നും റിപ്പോർട്ടിൽ പറയുന്നു. കർശന നിയന്ത്രണങ്ങളോടെ വിദേശ കറൻസി വായ്പയെടുക്കുന്നവരിൽ നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികൾക്കൊപ്പം ഈ വർഷം എസ്ബിഐയും ഉൾപ്പെട്ടു.ചോളമണ്ഡലം ഇൻവെസ്റ്റ്‌മെൻ്റ് & ഫിനാൻസ് കമ്പനി 300 മില്യൺ ഡോളർ വായ്പയെടുത്തിരുന്നു. , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ സിഡ്‌നി ബ്രാഞ്ച് മൂന്ന് വർഷത്തെ ലോൺ 81 മില്യൺ ഡോളറും ബാങ്ക് ഓഫ് ബറോഡ 750 മില്യൺ ഡോളറും വായ്പയെടുക്കുന്നു. ബ്ലൂംബെർഗ് ഡാറ്റ പ്രകാരം, വലിയ കോർപ്പറേറ്റ് വായ്പകളുടെ അഭാവം കാരണം 2024-ൽ രാജ്യത്തിൻ്റെ മൊത്തം ഡോളർ വായ്പയുടെ അളവ് 27% കുറഞ്ഞ് 14.2 ബില്യൺ ഡോളറിലെത്തി.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project