Monday, December 23, 2024 5:21 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. 10 കമ്പനി ചുളുവിൽ സ്വന്തമാക്കി അദാനി ; ഒത്തുകളിച്ച് കേന്ദ്രസര്‍ക്കാര്‍
10 കമ്പനി ചുളുവിൽ സ്വന്തമാക്കി അദാനി ; ഒത്തുകളിച്ച് കേന്ദ്രസര്‍ക്കാര്‍

International

10 കമ്പനി ചുളുവിൽ സ്വന്തമാക്കി അദാനി ; ഒത്തുകളിച്ച് കേന്ദ്രസര്‍ക്കാര്‍

September 7, 2024/International

ന്യൂഡൽഹി : ഏകദേശം 62000 കോടിരൂപ കിട്ടാക്കടമുണ്ടെന്ന് പൊതുമേഖല ബാങ്കുകള്‍ പ്രഖ്യാപിച്ച രാജ്യത്തെ പത്തു കമ്പനികള്‍ 16000 കോടി രൂപ നല്‍കി അദാനി ഗ്രൂപ്പ്‌ സ്വന്തമാക്കി. കിട്ടാക്കടത്തിൽ 75 ശതമാനമാണ്‌ അദാനിക്കായി വെട്ടിക്കുറച്ചു നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ പൊതുമേഖല ബാങ്കുകള്‍ വന്‍ കിഴിവാണ് അദാനി ഗ്രൂപ്പിന് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെയും വിശ്വസ്‌തനായ ഗൗതം അദാനിയുടെ കമ്പനികള്‍ക്ക് പൊതുമേഖലാ ബാങ്കുകളിൽ നിന്ന്‌ ലഭിച്ച വൻസാമ്പത്തിക നേട്ടത്തിന്റെ കണക്ക് ആൾ ഇന്ത്യാ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷനാണ്‌ പുറത്തുവിട്ടത്‌

എച്ച്‌ഡിഐഎൽ കമ്പനിയുടേതായി പൊതുമേഖലാ ബാങ്കുകളിൽ ഉണ്ടായിരുന്ന ബാധ്യത 7795 കോടി രൂപയായിരുന്നു. 285 കോടി രൂപ തിരിച്ചടച്ച്‌ കിട്ടാക്കടം തീർപ്പാക്കിയാണ്‌ അദാനി ഗ്രൂപ്പ്‌ എച്ച്‌ഡിഐഎൽ സ്വന്തമാക്കിയത്‌. 96 ശതമാനം ഇളവാണ്‌ വരുത്തിയത്‌. റേഡിയസ്‌ എസ്‌റ്റേറ്റ്‌സ്‌ എന്ന സ്ഥാപനത്തിന്‌ പൊതുമേഖലാ ബാങ്കുകളിലുണ്ടായിരുന്ന വായ്‌പാ ബാധ്യത 1700 കോടി രൂപയായിരുന്നു. 76 കോടി രൂപ മാത്രം അടച്ച് അദാനി ഗ്രൂപ്പ്‌ ഈ കമ്പനിയെ പോക്കറ്റിലാക്കി. 96 ശതമാനം ഇളവാണ്‌ നൽകിയത്‌

പൊതുമേഖലാ ബാങ്കുകളിലെ വായ്‌പാബാധ്യത ഒത്തുതീർത്ത്‌ 
അദാനി ഗ്രൂപ്പ്‌ സ്വന്തമാക്കിയ മറ്റ് കമ്പനികൾ
● നാഷണൽ റയോൺ കോർപ്പറേഷൻ–- കടബാധ്യത 1175 കോടി, അദാനി ഗ്രൂപ്പ്‌ അടച്ചത്‌ 160 കോടി, തിരിച്ചടവിൽ ലഭിച്ച ഇളവ്‌ 86 ശതമാനം
● എസ്സാർ പവർ–- ബാധ്യത 12013 കോടി, അദാനി ഗ്രൂപ്പ്‌ അടച്ചത്‌ 2500 കോടി, ഇളവ്‌ 79 ശതമാനം
● ദിഗ്ഗി പോർട്ട്‌ ലിമിറ്റഡ്‌–- കടബാധ്യത 3075 കോടി, അദാനി ഗ്രൂപ്പ്‌ അടച്ചത്‌ 705 കോടി, ഇളവ്‌ 77 ശതമാനം
● ലാൻകോ പവർ–- കടബാധ്യത 15190 കോടി, അദാനി ഗ്രൂപ്പ്‌ അടച്ചത്‌ 4101 കോടി, ഇളവ്‌ 73 ശതമാനം
● കോസ്‌റ്റൽ എനർജൻ ലിമിറ്റഡ്‌–- കടബാധ്യത 12300 കോടി, അദാനി അടച്ചത്‌ 3500 കോടി, ഇളവ്‌ 72 ശതമാനം
● അദിത്യ എസ്‌റ്റേറ്റ്‌സ്‌–- കടബാധ്യത 593 കോടി, അദാനി അടച്ചത്‌ 265 കോടി, ഇളവ്‌ 55 ശതമാനം
● കരെയ്‌ക്കൽ പോർട്ട്‌–- കടബാധ്യത 2959 കോടി, അദാനി അടച്ചത്‌ 1485 കോടി, ഇളവ്‌ 43 ശതമാനം
● കോർബ വെസ്‌റ്റ്‌ പവർ കമ്പനി–- കടബാധ്യത 5052 കോടി, അദാനി അടച്ചത്‌ 2900 കോടി, ഇളവ്‌ 42 ശതമാനം

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project