നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
'മൈന്‍റ് ബ്ലോയിംഗ് അനുഭവം': പുഷ്പ 2 ആദ്യ പകുതി റിവ്യൂ എത്തി
ഹൈദരാബാദ്: പുഷ്പ 2: ദ റൂള്‍ ഇന്ത്യ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായിക രശ്മിക മന്ദാന ഒരു പ്രധാന അപ്‌ഡേറ്റ് നൽകിയിരിക്കുന്നു. അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിന്‍റെ ഡബ്ബ് പൂർത്തിയാക്കുന്ന തിരക്കിലായ താരം തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന്‍റെ ആദ്യ പകുതി കണ്ട അനുഭവം പങ്കുവച്ചത്. മൈന്‍റ് ബ്ലോയിംഗ് അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്നാണ് രശ്മിക പറയുന്നത്.
ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ഒരു ചിത്രത്തിനൊപ്പമാണ് രശ്മിക തന്‍റെ സ്റ്റോറി പങ്കുവച്ചത്. “തമാശയും കളികളും അവസാനിപ്പിച്ച്, നമുക്ക് കാര്യത്തിലേക്ക് ഇറങ്ങാം !! 1-പുഷ്പ ഷൂട്ട് ഏകദേശം പൂർത്തിയായി..2- പുഷ്പ റൂള്‍- ആദ്യ പകുതിയുടെ ഡബ് കഴിഞ്ഞു. 3- ഞാൻ രണ്ടാം പകുതിയിൽ ഡബ്ബ് ചെയ്യുന്നു, എന്‍റെ ദൈവമേ, സിനിമയുടെ ആദ്യ പകുതി അതിശയിപ്പിക്കുന്നതാണ്, രണ്ടാം പകുതി അതിലും കൂടുതലാണ്.. എനിക്ക് അക്ഷരാർത്ഥത്തിൽ വാക്കുകൾ കിട്ടുന്നില്ല" രശ്മിക സ്റ്റോറിയില്‍ പറയുന്നു.
"നിങ്ങള്‍ക്ക് മൈന്‍റ് ബ്ലോയിംഗ് എക്സ്പീരിയന്‍സാണ് കാത്തിരിക്കുന്നത്. ശരിക്കും കാത്തിരിക്കാന്‍ പോലും വയ്യാത്ത അവസ്ഥ" എന്നാണ് രശ്മിക തന്‍റെ ഇന്‍സ്റ്റ സ്റ്റോറി അവസാനിപ്പിക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ പുഷ്‍പ 2 നോളം പ്രേക്ഷക പ്രതീക്ഷ നേടിയ ഒരു ചിത്രമില്ല. ഭാഷാഭേദമന്യെ അത്ര സ്വീകാര്യതയാണ് 2021 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം നേടിയത്. ആരാധകരുടെ ഏറെക്കാലം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ 5 നാണ് പുഷ്പ 2 തിയറ്ററുകളില്‍ എത്തുക.
ഫഹദ് അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രത്തിന് രണ്ടാം ഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. രശ്മിക മന്ദാന, ജഗദീഷ് പ്രതാപ് ഭണ്ഡാരി, ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ്, റാവു രമേശ്, അജയ് ഘോഷ്, ധനഞ്ജയ തുടങ്ങി വലിയ താരനിരയാണ് പുഷ്പ 2 ല്‍ അണിനിരക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം.