Monday, December 23, 2024 5:18 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Technology
  3. 'കൊള്ളാം പൊളി സാധനം'; ഞെട്ടിക്കാനായി ഐഫോൺ 17 എത്തും, കാത്തിരുന്നോളു;
'കൊള്ളാം പൊളി സാധനം'; ഞെട്ടിക്കാനായി ഐഫോൺ 17 എത്തും, കാത്തിരുന്നോളു;

Technology

'കൊള്ളാം പൊളി സാധനം'; ഞെട്ടിക്കാനായി ഐഫോൺ 17 എത്തും, കാത്തിരുന്നോളു;

September 23, 2024/Technology

'കൊള്ളാം പൊളി സാധനം'; ഞെട്ടിക്കാനായി ഐഫോൺ 17 എത്തും, കാത്തിരുന്നോളു;

ഐഫോൺ 17 സീരീസ് വരുന്നതിന് ഇനിയും ഒരു നീണ്ട കാത്തിരിപ്പ് നിലനിൽക്കെ തന്നെ നിരവധി റിപ്പോർട്ടുകളും പ്രെഡിക്ഷൻസുമാണ് ടെക് ലോകത്ത് നടക്കുന്നത്.
സ്മാർട്ട്ഫോൺ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ്‌ ആപ്പിൾ ഐഫോൺ 16 അവതരിപ്പിച്ചത്. എന്നാൽ ഐഫോൺ 16 തരംഗം അടങ്ങുന്നതിന് മുൻപ് തന്നെ ഐഫോൺ 17നെ പറ്റിയുള്ള റിപ്പോർട്ടുകൾ വന്നു തുടങ്ങിയിരിക്കുകയാണ്. സെപ്റ്റംബർ 9 ന് കമ്പനിയുടെ 'ഇറ്റ്സ് ഗ്ലോടൈം' ഹാർഡ്‌വെയർ ലോഞ്ച് ഇവൻ്റിലാണ് ആപ്പിൾ ഐഫോൺ 16 സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചത്. എന്നാൽ ഐഫോൺ 16 ന്റെ പ്രത്യേകതകളെ പറ്റി പറഞ്ഞ തീരും മുൻപ് ഐഫോൺ 17 നെ പറ്റി പുറത്ത് വരുന്ന വിവരങ്ങൾ കേട്ടോളു.

2025-ൽ ആപ്പിൾ അതിൻ്റെ ഐഫോൺ ലൈനപ്പിൽ പ്രധാന മാറ്റങ്ങൾ വരുത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം പ്ലസ് മോഡൽ ഇറങ്ങില്ലെന്നാണ് റിപ്പോർട്ട്. ആ മോഡൽ ആപ്പിൾ ഉപേക്ഷിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് പകരമായി ഐഫോൺ 17 സ്ലിം അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ 60Hz പാനൽ ഒഴിവാക്കിക്കൊണ്ട് 120Hz LTPO പാനൽ വഴി iPhone 17 ന് ഒരു ഡിസ്പ്ലേ അപ്‌ഗ്രേഡ് ലഭിക്കും. ഐഫോൺ 17 സ്ലിമ്മിനും സമാനമായ ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. എല്ലാ ഐഫോൺ മോഡലുകൾക്കും ഇപ്പോൾ സമാനമായ ഡിസ്‌പ്ലേ സാങ്കേതികവിദ്യയായതിനാൽ, പ്രോ മോഡലുകൾക്ക് അണ്ടർ ഡിസ്‌പ്ലേ ഫേസ് ഐഡി നൽകിക്കൊണ്ട് ആപ്പിൾ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയെ നോൺ-പ്രോ മോഡലുകളിൽ നിന്ന് വേർതിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൂടാതെ, ഐഫോൺ 17 പ്രോ മോഡലുകളിലെ ഫ്രണ്ട് ഫേസിംഗ് ക്യാമറയിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 17 പ്രോയിലും ഐഫോൺ 17 പ്രോ മാക്‌സ് മോഡലുകളിലും കമ്പനി 24 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഐഫോൺ 11 സീരീസ് മുതൽ കമ്പനി വാഗ്ദാനം ചെയ്യുന്ന 12 എംപി ട്രൂഡെപ്ത്ത് ക്യാമറയിൽ നിന്നുള്ള ഒരു പ്രധാന അപ്‌ഗ്രേഡായിരിക്കും ഇത്. ഐഫോൺ 17 സീരീസ് വരുന്നതിന് ഇനിയും ഒരു നീണ്ട കാത്തിരിപ്പ് നിലനിൽക്കെ തന്നെ നിരവധി റിപ്പോർട്ടുകളും പ്രെഡിക്ഷൻസുമാണ് ടെക് ലോകത്തെ ആകാംക്ഷപ്പെടുത്തുന്നത്. എന്നാൽ ഇതിനപ്പുറം അതിശയിപ്പിക്കുന്ന ഫീച്ചേഴ്‌സുകളാൽ ഐഫോൺ 17 മോഡലുകൾ ഞെട്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project