നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
'ഒന്നാം ദിനം ട്രെയിലര്‍, രണ്ടാം ദിനം അല്ലെ പടം': ബോക്സോഫീസ് പിടിച്ച് ഡിക്യു,
ലക്കി ഭാസ്കര്‍ കളക്ഷന്‍ വിവരം !
കൊച്ചി: ദീപാവലി റിലീസായി എത്തിയ ലക്കി ഭാസ്കര്‍ വന്‍ ഹിറ്റിലേക്ക്. ബഹുഭാഷകളിലെത്തിയ, ദുല്‍ഖറിന്‍റെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രംമികച്ച അഭിപ്രായം നേടിയതിന് പിന്നാലെ രണ്ടാം ദിനം ഗംഭീര കളക്ഷനാണ് നേടിയിരിക്കുന്നത്. റിലീസ് ദിനത്തിലെ ആദ്യ ഷോകളിലെ പ്രേക്ഷകാഭിപ്രായവും പോസിറ്റീവ് ആയതോടെ ചിത്രം ബോക്സ് ഓഫീസില്‍ ആഗോള തലത്തില്‍ ആദ്യ ദിനം ചിത്രം നേടിയത് 12.7 കോടി നേടിയിരുന്നു.
എന്നാല്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം രണ്ടാം ദിനത്തില്‍ ലക്കി ഭാസ്കര്‍ ആഗോളതലത്തില്‍ 13.5 കോടിയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ഇതോടെ ഒക്ടോബര്‍ 31 റിലീസായ ചിത്രം രണ്ട് ദിവസത്തില്‍ 26.2 കോടിയാണ് നേടിയിരിക്കുന്നത്. ഒരു പീരിയിഡ് ഫിനാഷ്യല്‍ ഫാമിലി ത്രില്ലറാണ് ലക്കി ഭാസ്കര്‍.
തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമെ കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും ചിത്രം മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. വാരാന്ത്യത്തില്‍ ചിത്രം മികച്ച കളക്ഷന്‍ നേടുമെന്നാണ് കരുതപ്പെടുന്നത്. വെങ്കി അറ്റ്ലൂരി രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഭാസ്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.
മീനാക്ഷി ചൗധരിയാണ് നായിക. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്.ആദ്യദിനം ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 2.05 കോടിയാണെന്ന് വിതരണക്കാരായ വേഫെറര്‍ ഫിലിംസ് അറിയിച്ചു. ദുല്‍ഖര്‍ സല്‍മാന്‍റെ തന്നെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ, വിതരണ കമ്പനിയാണ് വേഫെറര്‍.
ലക്കി ഭാസ്കറിൽ ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഈ ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്.