Entertainment
'എന്റെ അമ്മയാണേ സത്യം, ഞാൻ വിജയ് അണ്ണനെ കണ്ടു..'; പരിഹാസങ്ങൾക്ക് പിന്നാലെ ഉണ്ണിക്കണ്ണൻ
April 21, 2025/Entertainment

'എന്റെ അമ്മയാണേ സത്യം, ഞാൻ വിജയ് അണ്ണനെ കണ്ടു..'; പരിഹാസങ്ങൾക്ക് പിന്നാലെ ഉണ്ണിക്കണ്ണൻ

നടൻ വിജയിയോടുള്ള ആരാധനയിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ ആളാണ് ഉണ്ണിക്കണ്ണൻ മംഗലംഡാം. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രയത്നത്തിനും ഒടുവിൽ ഉണ്ണിക്കണ്ണൻ വിജയിയെ കാണുകയും ചെയ്തിരുന്നു. ഈ സന്തോഷം അയാൾ തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ണിക്കുട്ടൻ പറഞ്ഞത് വെറുതെയാണെന്നും വിജയിയെ കണ്ടിട്ടില്ലെന്നും പറഞ്ഞ് പരിഹാസങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഇയാൾ.

വിജയിയെ താൻ കണ്ടത് സത്യമാണെന്നും അവിടെ വച്ച് മമിത ബൈജു അടക്കമുള്ള മലയാളികൾ തന്നെ കണ്ടതാണെന്നും ഉണ്ണിക്കണ്ണൻ പറയുന്നു. തന്റെ മകൻ പോയ കാര്യം നിറവേറ്റിയെന്നാണ് ഉണ്ണിക്കണ്ണന്റെ അമ്മ പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെ ആയിരുന്നു ഇരുവരുടെയും പ്രതികരണം.

"വിജയിയെ കണ്ടെന്ന് പറഞ്ഞത് നുണയാല്ലേന്ന് ചോദിച്ച് നിരവധി പേർ എന്നെ വിളിക്കുന്നുണ്ട്. ഞാൻ കള്ളം പറയില്ല. ഞാൻ ഈ എനർജിയിൽ ഇപ്പോൾ സംസാരിക്കുന്നുണ്ടെങ്കിൽ കേരളത്തിലേയും തമിഴ്നാടിലേയും ആളുകൾ എനിക്ക് തന്ന പിന്തുണയാണ്. ഉണ്ണിക്കണ്ണൻ വിജയ് അണ്ണനെ കണ്ടു. അത് സത്യമായ കാര്യമാണ്. അന്ന് മമിത ബൈജു ഉൾപ്പടെയുള്ള മലയാളികൾ ഉണ്ടായിരുന്നു. ഞാൻ നുണ പറയില്ല. എന്റെ അമ്മയാണേ സത്യം. ഞാൻ വിജയ് അണ്ണനെ കണ്ടു. ഞാൻ വിജയ് സാറിനെ കണ്ടു. മമിത എന്നെ നോക്കി ചിരിച്ചു. നിങ്ങളൊന്ന് അവരെ വിളിച്ച് ചോദിച്ച് നോക്കൂ. എന്നെ ഇങ്ങനെ സങ്കടപ്പെടുത്തരുത്", എന്നാണ് ഉണ്ണിക്കണ്ണൻ പറഞ്ഞു.