നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
'അജിത്ത് ആരാധകര്‍ക്ക് റിംഗ് ടോണാക്കാം', ഇതാ ഗുഡ് ബാഡ് അഗ്ലിയുടെ അപ്‍ഡേറ്റ്
അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. സംവിധാനം നിര്‍വഹിക്കുന്നത് ആദിക് രവിചന്ദ്രനാണ്. പുതിയ ഒരു അപ്‍ഡേറ്റാണ് അജിത്ത് ചിത്രത്തിന്റേതായി ശ്രദ്ധയാകര്‍ഷിക്കുന്നത്. അജിത്ത് കുമാര്‍ ചിത്രത്തിന്റെ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ഒരു അപ്‍ഡേറ്റ് നല്‍കിയിരിക്കുന്നത്.
നിലവില്‍ വലിയ ഒരു സിനിമയിലാണ് താൻ വര്‍ക്ക് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു നടനും സംഗീതജ്ഞനുമായ പ്രകാശ് കുമാര്‍. ആരാധകര്‍ വലിയ ആവേശത്തിലാകാൻ പോകുന്നതേയുള്ളൂ. അജിത്ത് സാറിന്റ തീം മ്യൂസിക് ഇതുവരെയുള്ളതില്‍ മികച്ചതാകും. അജിത് ആരാധകര്‍ റിംഗ് ടോണാക്കാനാകുന്നതാണെന്നും പറയുന്നു ജി വി പ്രകാശ് കുമാര്‍.
അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം ഒരു വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.