നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
'കുഞ്ഞ് കേദാറിന്‍റെ മേള ആസ്വാദനം': രസകരമായ വീഡിയോ പങ്കുവച്ച് സ്നേഹ ശ്രീകുമാര്‍
കൊച്ചി: സിനിമയിലും ചാനല്‍ പരിപാടികളിലുമായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് സ്‌നേഹയും ശ്രീകുമാറും. പ്രണയ വിവാഹത്തിലൂടെയായിരുന്നു ഇരുവരും ഒന്നിച്ചത്. വിവാഹ ശേഷവും സ്‌നേഹ അഭിനയ രംഗത്ത് സജീവമായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോഴും അവര്‍ അഭിനയിച്ചിരുന്നു. മകനായ കേദാറും ഇതിനകം തന്നെ ടെലിവിഷനില്‍ സാന്നിധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. വ്‌ളോഗിലൂടെയായും സ്നേഹ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മകൻ കേദാറിന്റെ വിശേഷവുമായി എത്തിയിരിക്കുകയാണ് സ്നേഹ. നേരത്തെയും കേദാറിന്റെ ചെണ്ട കൊട്ടിനോടുള്ള താല്പര്യത്തേക്കുറിച്ച് പറഞ്ഞ് നടി എത്തിയിരുന്നു. ചെണ്ടമേളം ആസ്വദിക്കുന്ന മകന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
കൊട്ടിനനുസരിച്ച് കൈ കൊണ്ട് താളം പിടിക്കുകയാണ് മിടുക്കൻ. മറ്റൊന്നും ശ്രദ്ധിക്കാതെ കൊട്ടിൽ മാത്രമാണ് കേദാർ ശ്രദ്ധ കൊടുക്കുന്നത്. വളരെ ആസ്വദിച്ചാണ് എല്ലാവരും വീഡിയോ കണ്ടതെന്ന് കമന്റ് ബോക്സിൽ നിന്ന് വ്യക്തമാണ്. കൊട്ടിനോടാണ് താല്പര്യം, അച്ചു ചേട്ടന്റെ ചെണ്ടയിൽ ചെറുതായി കൊട്ടിനോക്കാനും തുടങ്ങിയെന്ന ക്യാപ്‌ഷൻ നൽകിയാണ് സ്നേഹ വീഡിയോ പങ്കുവെച്ചത്.
2019 ല്‍ ആയിരുന്നു സ്‌നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. രണ്ടു പേരും ഒരു ജീവിതം നല്‍കിയ അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് ഒരുമിച്ച് തുടങ്ങിയ രണ്ടാമത്തെ ജീവിതമായിരുന്നു. പിസിഒഡിയുടെ പ്രശ്‌നം ഉള്ളതിനാല്‍ സ്‌നേഹയ്ക്ക് ഒരു കുഞ്ഞിന് വേണ്ടി നാല് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2023 ലാണ് കേദാര്‍സ്‌നേഹയുടെയും ശ്രീകുമാറിന്റെയും ജീവിതത്തിലേക്ക് വന്നത്.കുഞ്ഞ് നടനാകാണം പാട്ടുകാരനാക്കണമെന്ന സ്വപ്നമുണ്ടോയെന്ന ചോദ്യത്തിന് നമ്മൾ എന്തിനും റെഡിയാണെന്നാണ് സ്നേഹയും ശ്രീകുമാറും പറയുന്നത്. അവൻറെ ഇഷ്ടമെന്താമോ അതിനനുസരിച്ച് വിടാൻ തങ്ങൾ ഒരുങ്ങി കൊണ്ടിരിക്കുകയാണെന്നും ഇരുവരും പറയുന്നു. ചെണ്ടകൊട്ടുമ്പഴും പാട്ടുപാടുമ്പോഴുമെല്ലാം ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. പിന്നീട് എന്താകുമെന്ന് അറിയില്ലെന്നും താരങ്ങൾ പറഞ്ഞിരുന്നു.