Monday, December 23, 2024 9:52 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Politics
  3. ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിയ സർക്കാർ ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ
ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിയ സർക്കാർ ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

Politics

ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിയ സർക്കാർ ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

August 20, 2024/Politics

ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. ഇടതുപക്ഷ സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിലപാടെടുക്കണം.സിനിമാ സെറ്റുകൾ സ്ത്രീ സൗഹാർദ്ദമാക്കാൻ വേണ്ട ഇടപെടലുകൾ സർക്കാർ കൈക്കൊള്ളണം. ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണം. ഇതുവരെ വേട്ടക്കാർക്കൊപ്പമുള്ള നിലപാടെടുത്തത് ഇനിയെങ്കിലും സർക്കാർ തിരുത്താൻ തയ്യാറാവണം. ഇരകളുടെ വിവരങ്ങൾ മറച്ചുവെക്കേണ്ടത് സർക്കാരിൻ്റെ നിയമപരമായ ബാധ്യതയാണ്. എന്നാൽ അതിക്രമം നടത്തിയവരുടെ വിവരങ്ങൾ മറച്ചുവെച്ചത് എന്തിൻ്റെ പേരിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിനിമാ സെറ്റുകളിലെ സമാന്തര ഭരണം ഇല്ലാതാക്കി സ്ത്രീകൾക്ക് അന്തസായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം സർക്കാർ ഉറപ്പു വരുത്തണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project