Monday, December 23, 2024 10:09 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. വർഷത്തെ ഏറ്റവും വലിയ റെക്കോർഡ് ഐപിഒ ലുലുവിന്
വർഷത്തെ ഏറ്റവും വലിയ റെക്കോർഡ് ഐപിഒ ലുലുവിന്

International

വർഷത്തെ ഏറ്റവും വലിയ റെക്കോർഡ് ഐപിഒ ലുലുവിന്

November 7, 2024/International

അടിച്ചുകേറി ലുലു, ഇത് പുതുചരിത്രം, പ്രതീക്ഷയുടെ 25 ഇരട്ടി അധികം,


വർഷത്തെ ഏറ്റവും വലിയ റെക്കോർഡ് ഐപിഒ ലുലുവിന്

അബുദാബി: സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യംവഹിച്ച് ലുലു ഐപിഒ സബ്സ്ക്രിബ്ഷൻ. പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധിക സമാഹരണം ലുലു ഐപിഒക്ക് ലഭിച്ചു. 15,000 കോടി രൂപ ഉദേശിച്ചിരുന്നിടത്ത് 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. 82000 സബ്സ്ക്രൈബേഴ്സ് എന്ന റെക്കോർഡ്. സസ്ബ്സ്ക്രിബ്ഷൻ നവംബർ അഞ്ചിന് അവസാനിച്ചു. മിഡിൽ ഈസ്റ്റിലെ ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ലുലു സ്വന്തമാക്കി.

ഓഹരിക്ക് മികച്ച ഇഷ്യൂ വിലയായ 2.04 ദിർഹം നിശ്ചയിച്ചു. അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷ്ണൽ അൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസി രാജകുടുംബങ്ങൾ, ജിസിസി സോവറിൻ വെൽത്ത് ഫണ്ട്, സിംഗപ്പൂർ വെൽത്ത് ഫണ്ട് അടക്കമുള്ളവരും ഭാഗമായി.

സബ്സ്ക്രിബ്ഷൻ ആരംഭിച്ച ഒക്ടോബർ 28ന് ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് സബ്സ്ക്രിബ്ഷനാണ് ലഭിച്ചത്.
വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരി 25% നിന്ന് 30 ശതമാനം ആയി ഉയർത്തിയിരുന്നു. കൂടുതൽ നിക്ഷേപകർക്ക് ലുലു റീട്ടെയ്ൽ ശ്രംഖലയുടെ ഭാഗമാകാനുള്ള അവസരമാണ് ഇതിലൂടെ ലുലു യാഥാർത്ഥ്യമാക്കിയത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കിടയിൽ ഐപിഒ യെപ്പറ്റി മികച്ച അവബോധം സൃഷ്ടിക്കാനും കൂടുതൽ പ്രാരംഭ നിക്ഷേപകരെ പങ്കാളികളാക്കാനും ലുലു ഐപിഒക്ക് കഴിഞ്ഞു.

ലുലു എന്ന ബ്രാൻഡിൽ പൊതുനിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ലുലു ഐപിഒക്ക് കിട്ടിയ ഈ മികച്ച സ്വീകാര്യതയെന്ന് ലുലു ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പിൽ പറ‍ഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ജിസിസിയിലെ ഭരണനേതൃത്വങ്ങൾ, സ്വദേശികൾ, പ്രവാസികൾ എന്നിവർ നൽകിയ പിന്തുണ എടുത്തുപറയേണ്ടതാണ്.

ഓഹരി നിക്ഷേപ രംഗത്തേക്ക് കൂടുതൽ പുതിയ നിക്ഷേപകരെ കൊണ്ടുവരാൻ ലുലു ഐപിഒ വഴിവച്ചുവെന്നതും ഞങ്ങൾക്ക് ഏറെ അഭിമാനകരമാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. ജിസിസിയിലും ഇന്ത്യയിലുമായി വിപുലമായ വികസന പദ്ധതികളും ലുലുവിനുണ്ട്. പുണ്യനഗരമായ മക്കയിലും മദീനയിലും പുതിയ ഹൈപ്പർമാർക്കറ്റുകൾ അടക്കം ജിസിസിയിൽ വലിയ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും

ഇന്ത്യയിലും മികച്ച ഭാവിപദ്ധതികളാണ് ലുലു നടപ്പാക്കുന്നത്. കോട്ടയം, കൊല്ലം കൊട്ടിയം അടക്കം കേരളത്തിലെ വിവിധ ജില്ലകളിലായി മികച്ച റീട്ടെയ്ൽ പദ്ധതികളാണ് ഒരുങ്ങുന്നത്. അഹമ്മദാബാദിൽ പുതിയ ഷോപ്പിങ്ങ് മാൾ, തിരുപ്പതി, ഗുരുഗ്രാം, ചെന്നൈ, കർണാടക എന്നിവടങ്ങളിലായി മാളുകളും ഹൈപ്പർമാർക്കറ്റുകളും ഒരുങ്ങുന്നു... ഗ്രേയ്റ്റർ നോയിഡ, ശ്രീനഗർ എന്നിവടങ്ങളിലടക്കം പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും തുറക്കും...കൂടാതെ 32 നിലകളിലായി ഒരുങ്ങിയിരിക്കുന്ന കൊച്ചിയിലെ ട്വിൻ ‌ടവർ ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഐടി ‌ടവറാകും. 25000 ഐടി പ്രൊഫഷണലുകൾക്കാണ് ലുലു ട്വിൻ ടവറിലൂടെ തൊഴിൽ ലഭിക്കുന്നത്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project